ഹെ​ൽ​മ​റ്റ് പ​രി​ശോ​ധ​ന: 65 പേ​ർ​ക്ക് പി​ഴ
Thursday, December 5, 2019 12:27 AM IST
കോ​ഴി​ക്കോ​ട്: ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പി​ൻ​സീ​റ്റി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി. ബു​ധ​നാ​ഴ്ച ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 65 ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​തി​ൽ 19 പേ​ർ പി​ൻ​സീ​റ്റ് യാ​ത്രി​ക​രാ​ണ്.

സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്തു​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് കേ​സു​ക​ളും എ​ടു​ത്തു. മൊ​ത്തം 29,500 രൂ​പ പി​ഴ ഇ​ടാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 90 പേ​രി​ൽ നി​ന്ന് 40,000 രൂ​പ പി​ഴ ഈ​ടാ​ക്കി​യ​രി​ന്നു.

സി​റ്റി പോ​ലീ​സും ഹെ​ൽ​മ​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​രെ ഒ​രു ദി​വ​സ​ത്തെ നി​ർ​ബ​ന്ധ ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പ​ങ്ക​ടു​പ്പി​ക്കു​ക​യാ​ണ് പോ​ലീ​സ് .