ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​യ വാ​ഹ​നം തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടുപേ​ർ​ക്കു പ​രി​ക്ക്
Thursday, December 5, 2019 12:27 AM IST
വ​ട​ക​ര: ചോ​റോ​ട് മ​ലോ​ൽ​മു​ക്ക് കു​ട്ടൂ​ലി പാ​ല​ത്തി​നു സ​മീ​പം ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​യ വാ​ഹ​നം തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ്‌ ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം.
മു​പ്പ​ത് സി​ലി​ണ്ട​റു​ക​ളു​മാ​യി ഇ​വി​ടെ​യു​ള്ള ഗോ​ഡൗ​ണി​ലേ​ക്കു പോ​കു​ന്പോ​ഴാ​ണ് മെ​ഗാ എ​യ്സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​ല​ക്‌ട്രിക് പോ​സ്റ്റി​ലി​ടി​ച്ച വാ​ഹ​നം താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ അ​ട​ക്കം ര​ണ്ടു പേ​രെ ആ​ശ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​യി​ൽ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ത​ക​ർ​ന്നു. പു​തു​താ​യി നി​ർ​മി​ച്ച റോ​ഡി​ൽ സു​ര​ക്ഷാ കൈ​വ​രി​യി​ല്ലാ​ത്ത​ത് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.