ചെ​ങ്ങോ​ടു​മ​ല : ക​രി​ങ്ക​ല്‍ ഖ​ന​ന​ത്തി​ന് അ​നു​മ​തി​ ന​ല്‍​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പ് ന​ല്‍​ക​ണം: വി.​എം. സു​ധീ​ര​ന്‍
Thursday, December 5, 2019 12:28 AM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല​യി​ല്‍ ക​രി​ങ്ക​ല്‍ ഖ​ന​ന​ത്തി​ന് അ​നു​മ​തി​ ന​ല്‍​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പ് ന​ല്‍​ക​ണ​മെ​ന്ന് വി.​എം. സു​ധീ​ര​ന്‍. ചെ​ങ്ങോ​ടു​മ​ല ഖ​ന​ന വി​രു​ദ്ധ സ​മ​ര​പ്പ​ന്ത​ല്‍ സ​ന്ദ​ര്‍​ശി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ ക​ള​ക്ട​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് ഖ​ന​ന​ത്തി​നെ​തി​രെ​ സ്വ​യം സം​സാ​രി​ക്കു​ന്ന തെ​ളി​വാ​ണ്. ജ​ന​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ല്‍ ആ​ര് വി​ചാ​രി​ച്ചാ​ലും ഇ​വി​ടെ ഖ​ന​നം ന​ട​ത്താ​ന്‍ പ​റ്റി​ല്ല. കേ​ര​ള​ത്തി​ലെ പ​രി​സ്ഥി​തി സ​മ​ര​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യ​മാ​ണ് ചെ​ങ്ങോ​ടു​മ​ല സ​മ​രം.

ഏ​താ​നും മു​ത​ലാ​ളി​മാ​ര്‍​ക്ക് വേ​ണ്ടി​യാ​വ​രു​ത് ന​മ്മു​ടെ പ​ദ്ധ​തി​ക​ള്‍. സാ​മ്പ​ത്തി​ക ശ​ക്തി​ക​ളു​ടെ ധാ​ര​ണ പ​ണ​മു​പ​യോ​ഗി​ച്ച് ആ​രേ​യും കൈ​യി​ലെ​ടു​ക്കാ​മെ​ന്നാ​ണ്. ചെ​ങ്ങോ​ടു​മ​ല വി​ഷ​യ​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഇ​ട​പെ​ടു​ന്നെ​ന്ന് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത വി​ഷ​യ​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഇ​ട​പെ​ടാ​ന്‍ പോ​യാ​ല്‍ അ​തി​ന്‍റെ ഭ​വി​ഷ്യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന് കൃ​ത്യ​മാ​യി അ​റി​യാ​മെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു.

കാ​ല​ത്തി​ന്‍റെ മാ​റ്റം ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ത​യാ​റാ​വ​ണം. പ്ര​ള​യ​വും ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മൊ​ന്നും ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ക​സ​നം ന​ട​ത്താ​ന്‍ ത​യ്യാ​റാ​വ​ണ​മെ​ന്നും സു​ധീ​ര​ന്‍ ഓ​ര്‍​മി​പ്പി​ച്ചു. ചെ​ങ്ങോ​ടു​മ​ല​യി​ല്‍ ക്വാ​റി അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, റ​വ​ന്യു​മ​ന്ത്രി, എം​എ​ല്‍​എ​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ക​ത്തു ന​ല്‍​കു​മെ​ന്നും അദ്ദേഹം പറഞ്ഞു.

സ​മ​ര​സ​മി​തി കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ ചീ​നി​ക്ക​ല്‍ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ര സ​മി​തി​ക്ക് വേ​ണ്ടി ത​ച്ച​റോ​ത്ത് മീ​ത്ത​ല്‍ ഷീ​ജ സു​രേ​ഷ്ബാ​ബു നി​വേ​ദ​നം ന​ല്‍​കി. എ​ന്‍.​കെ. മ​ധു​സൂ​ദ​ന​ന്‍ ഷാ​ള​ണി​യി​ച്ചു. ജി​നീ​ഷ് ന​ര​യം​കു​ളം, കൊ​ള​ക്ക​ണ്ടി ബി​ജു, ക​ല്പ​ക​ശേ​രി ജ​യ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ സ​മ​ര​ത്തി​ന്‍റെ നാ​ള്‍ വ​ഴി​ക​ള്‍ സു​ധീ​ര​നു മു​മ്പി​ല്‍ വി​വ​രി​ച്ചു. നി​ജേ​ഷ് അ​ര​വി​ന്ദ്, പി.​ബി. അ​ജി​ത്ത്, എം. ​ഋ​ഷി​കേ​ശ​ന്‍, സി.​എ​ച്ച്. സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സു​ധീ​ര​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.