ച​വ​റം​മൂ​ഴി ക​ട​വി​ൽ പാ​ലം പ​ണി​യാ​ൻ ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്ത​ണമെന്ന്
Friday, December 6, 2019 12:40 AM IST
പേ​രാ​മ്പ്ര: മ​രു​തോ​ങ്ക​ര ച​ങ്ങ​രോ​ത്ത് ച​ക്കി​ട്ട​പാ​റ മേ​ഖ​ല​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ ച​വ​റം​മൂ​ഴി ക​ട​വി​ൽ കു​റ്റ്യാ​ടി​പ്പു​ഴ​ക്കു കു​റു​കെ പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് പ​ട​ത്തു​ക​ട​വ് ഹോ​ളി ഫാ​മി​ലി യു​പി സ്കൂ​ൾ സ്പെ​ഷ്യ​ൽ പി​ടി​എ ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നു പി​ടി​എ​യും നാ​ട്ടു​കാ​രും മു​മ്പ് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. പൊ​തു വി​ദ്യാ​ല​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ല​ർ​ക്കാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണു സ്പെ​ഷ്യ​ൽ പി​ടി​എ ജ​ന​റ​ൽ ബോ​ഡി​യോ​ഗം ചേ​ർ​ന്ന​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ഡി. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി ചെ​ന്നി​ക്ക​ര, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സ​ഫി​യ പ​ടി​ഞ്ഞാ​റ​യി​ൽ, ഇ.​സി. ശാ​ന്ത, ഹെ​ഡ്മാ​സ്റ്റ​ർ ടി.​ജെ. കു​ര്യാ​ച്ച​ൻ, സി. ​സ്വ​പ്ന​കു​ര്യ​ൻ, കെ.​കെ. വി​നോ​ദ​ൻ, ലാ​ലി ജോ​സ​ഫ്, സി​ജു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.