കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Friday, December 6, 2019 12:42 AM IST
കൂ​ട​ര​ഞ്ഞി: പൂ​വാ​റം​തോ​ടി​ൽ നി​ന്നും കൂ​ട​ര​ഞ്ഞി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ 8.30ന് ​പൂ​വാ​റം​തോ​ടി​ൽ നി​ന്നും കൂ​ട​ര​ഞ്ഞി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ആ​ണ് ഉ​റു​മി പ​ദ്ധ​തി​ക്ക് സ​മീ​പ​ത്ത് വെ​ച്ച് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ൻ​റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യെ​ങ്കി​ലും മ​നോ​ധൈ​ര്യം കൈ​വി​ടാ​തെ ഡ്രൈ​വ​ർ ബ​സ് സ​മീ​പ​ത്തെ മ​തി​ലി​ൽ ഇ​ടി​പ്പി​ച്ച്നി​ർ​ത്തു​ക​യാ​യി​രു​ന്നു. സ്കൂ​ൾ കു​ട്ടി​ക​ൾ അ​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന ബ​സ്സാ​ണ് ത​ല​നാ​രി​ഴ​യ്ക്ക് അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വം ആ​ണെ​ന്നും മൂ​ന്ന് ബ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഒ​രു ബ​സ് മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നും യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ചാ​ണ് വാ​ഹ​നം ഓ​ടു​ന്ന​ത് എ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഉ​ള്ള​തി​ൽ ഏ​റ്റ​വും പ​ഴ​യ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ങ്ങോ​ട്ട് അ​യ​ക്കു​ന്ന​ത് എ​ന്നും ആ​രോ​പ​ണ​മു​ണ്ട്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​ൻ പ​ണ​യം വെ​ച്ചാ​ണ് പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​ത്. പൂ​വാ​റ​ൻ​തോ​ട് ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് ഈ ​ബ​സ് അ​ല്ലാ​തെ വേ​റെ യാ​ത്രാ സൗ​ക​ര്യം ഇ​ല്ല. അ​തു​കൊ​ണ്ട് അ​ധി​കാ​രി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വ​ലി​യൊ​രു അ​പ​ക​ടം ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.