1000 യാ​ത്രി​ക​രു​മാ​യി വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Friday, December 6, 2019 12:42 AM IST
തി​രു​വ​മ്പാ​ടി: മു​ക്കം വി​ദ്യ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ്രൈ​മ​റി വി​ദ്യാ​ല​യ​മാ​യ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് യു​പി സ്കൂ​ള്‍ 900 കു​ട്ടി​ക​ളും നൂ​റോ​ളം അ​ധ്യാ​പ​ക-​ര​ക്ഷി​താ​ക്ക​ളു​മാ​യി വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.
14 ബ​സു​ക​ളി​ൽ ന​ട​ത്തി​യ ച​രി​ത്ര യാ​ത്ര​യ്ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വു​മാ​യി മ​റ്റു വാ​ഹ​ന​ങ്ങ​ൾ അ​ക​മ്പ​ടി സേ​വി​ച്ചു. കു​ട്ടി​ക​ളി​ല്‍ പ​ഠ​ന​താ​ത്പ​ര്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ല്‍ ന​ട​ന്നു വ​രു​ന്ന ടോ​ട്ട​ല്‍ അ​ക്കാ​ദ​മി​ക് ആ​ച്ചീ​വ്മെ​ന്‍റ് പ്രോ​ഗ്രാം പ്രോജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. ലോ​ക എ​യ്ഡ്സ് ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശ​ പ്ര​ച​ര​ണാ​ര്‍​ത്ഥം ചു​വ​ന്ന റി​ബ​ണു​ക​ളും കു​ട്ടി​ക​ള്‍ വ​സ്ത്ര​ങ്ങ​ളി​ല്‍ പ​തി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് പ്ലാ​ന​ട്ടോ​റി​യം, ബേ​പ്പൂ​ര്‍, ഫ​റോ​ക്ക്, കേ​ര​ള സോ​പ്സ്, ബീ​ച്ച് എ​ന്നി​വി​ട​ങ്ങി​ലേ​ക്കാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.
രാ​വി​ലെ ഏ​ഴി​ന് സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് ഓ​ലി​യ​ക്കാ​ട്ടി​ല്‍ യാ​ത്ര ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. നാ​സി​ക് ബാ​ന്‍റ് സം​ഘം ഉ​ള്‍​പ്പെ​ടെ​യു​ള​ള സ്കൂ​ള്‍ ക​ലാ​കാ​ര​ന്‍​മാ​ര്‍ ഭ​ട്ട് റോ​ഡ് ബീ​ച്ചി​ല്‍ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ അ​ഗ​സ്റ്റി​ൻ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് അ​ബ്‌​ദു​ൾ മ​ജീ​ദ് അ​ധ്യാ​പ​ക​രാ​യ ദി​ലീ​പ് മാ​ത്യൂ​സ്, അ​ബ്ദു​റ​ബ്ബ്, അ​ബ്ദു​ൽ റ​ഷീ​ദ് ര​ക്ഷി​താ​ക്ക​ളാ​യ ഷൈ​ൽ മോ​ൻ, ഹ​സ​ൻ, നൗ​ഷാ​ദ്, സീ​ന റ​ഷീ​ദ് എ​ന്നി​വ​ർ യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി.