പോ​ക്സോ കേ​സ്: അ​ധ്യാ​പ​ക​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല
Friday, December 6, 2019 12:42 AM IST
കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് മോ​ശ​മാ​യ രീ​തി​യി​ല്‍ പെ​രു​മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച അ​ധ്യാ​പ​ക​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. 40 ദി​വ​സ​മാ​യി​ട്ടും അ​ധ്യാ​പ​ക​നെ കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല.
കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ മു​സ്ലിം മാ​നേ​ജ്‌​മെ​ന്‍റി​നു കീ​ഴി​ലു​ള്ള ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ബോ​ട്ട​ണി വി​ഭാ​ഗം അ​ധ്യാ​പ​ക​നും കു​ന്ന​മം​ഗ​ലം പെ​രി​ങ്ങ​ളം സ്വ​ദേ​ശി​യു​മാ​യ പു​ല്ലാ​ങ്ങോ​ട്ടി​ല്ലം കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​ക്കെ​തി​രേ​യാ​ണ് ടൗ​ണ്‍ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റി​ക്കി​യ​ത്. പാ​സ്‌​പോ​ര്‍​ട്ട് ന​മ്പ​ര്‍ സ​ഹി​ത​മു​ള്ള ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​തി​ന​കം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. അ​തേ​സ​മ​യം ഒ​രാ​ഴ്ച മു​മ്പാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ത​യാ​റാ​ക്കി​യ​ത്. അ​തി​ന് മു​മ്പ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
ബ​ന്ധു​ക്ക​ളു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും അ​ടു​ത്തി​ട​പെ​ടാ​ത്ത വ്യ​ക്തി​ത്വ​മാ​ണ് പ്ര​തി​ക്കു​ള്ള​ത്. അ​തി​നാ​ല്‍ ബ​ന്ധു​വീ​ടു​ക​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യാ​നു​ള്ള സാ​ധ്യ​ത​യും കു​റ​വാ​ണ്. എ​ങ്കി​ലും ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ​രാ​തി ല​ഭി​ച്ച ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന ആ​ഴ്ച​യി​ല്‍ ത​ന്നെ കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഇ​യാ​ള്‍ മു​ങ്ങി​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു.
ഒ​ക്ടോ​ബ​ര്‍ 26 ന് ​സ്വി​ച്ച് ഓ​ഫ് ആ​യ ഫോ​ണ്‍ ഇ​തു​വ​രേ​യും ഓ​ണാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ടൗ​ണ്‍ പോ​ലീ​സ് അ​റി​യി​ച്ചു. മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ക്കി​യ​ത് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.
സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടേ​യും പ​രാ​തി​യി​ല്‍ മൂ​ന്ന് കേ​സു​ക​ളാ​ണ് ടൗ​ണ്‍​പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ര​ണ്ട് കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​ത് എ​സ്ഐ കെ.​ടി.​ബി​ജി​ത്തും ഒ​രു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് എ​സ്ഐ വി.​വി.​സ​ലീ​മു​മാ​ണ്. 19 വ​ര്‍​ഷ​മാ​യി അ​ധ്യാ​പ​ക​ന്‍ സ്‌​കൂ​ളി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്.
ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ധ്യാ​പ​ക​നെ​തി​രേ പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. 15 ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​ധ്യാ​പ​ക​നെ​തി​രേ പ​രാ​തി ഉ​ന്ന​യി​ച്ച​ത്. ആ​ദ്യം പി​ടി​എ ക​മ്മി​റ്റി​ക്കാ​യി​രു​ന്നു പ​രാ​തി ന​ല്‍​കി​യ​ത്. പി​ന്നീ​ട് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നും കൈ​മാ​റി. പ്രി​ന്‍​സി​പ്പ​ലാ​ണ് 25 ന് ​സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി സ​മ​ര്‍​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍ ഓ​രോ​രോ പ​രാ​തി​ക​ളാ​യി ന​ല്‍​കി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശം. ഇ​തു​പ്ര​കാ​ര​മാ​ണ് മൂ​ന്ന് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.
അ​തേ​സ​മ​യം ഇ​തി​നു മു​മ്പും അ​ധ്യാ​പ​ക​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് ചൈ​ല്‍​ഡ് ലൈ​ന്‍ അ​ന്വേ​ഷി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു​ണ്ട്. അ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​ര്‍​ക്ക് കു​റ​യ്ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ​രാ​തി പി​ന്‍​വ​ലി​പ്പി​ച്ച​തെ​ന്നാ​ണ​റി​യു​ന്ന​ത്.