തേ​ങ്ങാ​കൂ​ട ക​ത്തി; ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം
Sunday, December 8, 2019 12:20 AM IST
വി​ല​ങ്ങാ​ട്: ന​രി​പ്പ​റ്റ ക​മ്മാ​യി മ​ല​യി​ല്‍ തേ​ങ്ങാ​ക്കൂ​ട ക​ത്തി ന​ശി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. ത​രി​പ്പേ​മ്മ​ല്‍ ഗോ​പാ​ല​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ഓ​ട് മേ​ഞ്ഞ വി​റ​ക്പു​ര​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്.

ശ​നി​യാ​ഴ്ച്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യ​യാ​ണ് തീ ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. നാ​ട്ടു​കാ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങി​യെ​ങ്കി​ലും തീ ​പ​ട​ര്‍​ന്ന് പി​ടി​ച്ച​തോ​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ സൂ​ക്ഷി​ച്ച് വെ​ച്ച് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ മ​ര ഉ​രു​പ്പ​ടി​ക​ള്‍ ക​ത്തി ന​ശി​ച്ചു.

ചേ​ല​ക്കാ​ട് നി​ന്ന് സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വാ​സ​ത്ത് ചേ​യ​ച്ച​ന്‍ ക​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് യു​ണി​റ്റും വ​ട​ക​ര നി​ന്ന് ഒ​രു യൂ​ണി​റ്റ് അ​ഗ്‌​നി ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ രാ​മ​ദാ​സും, ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ജി​ജി​ത്ത് കൃ​ഷ്ണ​കു​മാ​ര്‍, വി.​കെ. ഷൈ​ജു ,അ​നി​ല്‍ ഷി​ഗി​ന്‍ ച​ന്ദ്ര​ന്‍, ശ്രീ​ജി​ല്‍, ര​ഗി​നേ​ഷ്, സി. ​ഹ​രി​ഹ​ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ര​ണ്ട​ര​ല​ക്ഷ​ത്തി​ല്‍ പ​രം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ്സ്ഥ​ര്‍ പ​റ​ഞ്ഞു.