കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഹാ​ൻ​ഡ്‌​ബോ​ൾ: ഫാ​റൂ​ഖ് കോ​ള​ജ് ചാ​മ്പ്യ​ൻ​മാ​ർ
Sunday, December 8, 2019 12:20 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു​കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റ​ർ കോ​ള​ജി​യേ​റ്റ് ഹാ​ൻ​ഡ് ബോ​ൾ മ​ത്സ​ര​ത്തി​ൽ ഫാ​റൂ​ഖ് കോ​ള​ജ് ചാ​മ്പ്യ​ൻ​മാ​രാ​യി. 31 ന് ​എ​തി​രെ 38 ഗോ​ളു​ക​ൾ​ക്ക് കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജി​നെ​യാ​ണ് ഫാ​റൂ​ഖ് കോ​ള​ജ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ൽ കോ​ട​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​നെ 17 ന് ​എ​തി​രെ 34 ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് മൂ​ന്നാം സ്ഥാ​നം നേ​ടി. ടൂ​ർ​ണ​മെ​ന്‍റി​ലെ ബെ​സ്റ്റ് പ്ലെ​യ​ർ ആ​യി കോ​ട​ഞ്ചേ​രി ഗ​വ. കോ​ള​ജി​ലെ മു​ഹ​മ്മ​ദ് നി​ഹാ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. യൂ​ണി​വേ​ഴ്സി​റ്റി കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

കോ​ട​ഞ്ചേ​രി​യി​ൽ നി​ര​വ​ധി കാ​യി​ക​പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ത്ത റി​ട്ട​യേ​ർ​ഡ് കാ​യി​കാ​ധ്യാ​പ​ക​ൻ കെ.​എം. മ​ത്താ​യി, 35 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​ട​ഞ്ചേ​രി​യി​ൽ ഹാ​ൻ​ഡ്ബോ​ളി​ന് തു​ട​ക്കം കു​റി​ച്ച പി.​ജെ. മാ​നു​വ​ൽ, ഇ.​പി. സ​ജി, കെ.​എം. ജോ​മി, വി.​എം. ബെ​ന്നി, സി.​എ. സു​ഗ​ത​കു​മാ​ർ, ടി.​ഡി. മാ​ർ​ട്ടി​ൻ, കോ​ട​ഞ്ചേ​രി കോ​ളേ​ജി​ൽ​നി​ന്ന് ഓ​ൾ ഇ​ന്ത്യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സ്വ​ർ​ണ്ണ​മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ ബി​ജു ആ​ന്‍റ​ണി, സ​നി​മോ​ൻ തോ​മ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കോ​ട​ഞ്ചേ​രി ഗ​വ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ വൈ.​സി. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.