സെ​മി​നാ​ർ സംഘടിപ്പിച്ചു
Sunday, December 8, 2019 12:23 AM IST
എ​ട​ക്ക​ര: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഭാ​ത​ല സ​മി​തി​യും ക​രി​ത്താ​സ് ഇ​ന്ത്യ​യും ചേ​ർ​ന്ന് ചു​ങ്ക​ത്ത​റ​യി​ൽ പ​ഠ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ബ​ത്തേ​രി രൂ​പ​ത എ​ട​ക്ക​ര, നി​ല​ന്പൂ​ർ മേ​ഖ​ല​ക​ളു​ടെ ആ​തി​ഥേ​യ​ത്തി​ൽ ചു​ങ്ക​ത്ത​റ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലാ​ണ് സെ​മി​നാ​ർ ന​ട​ത്തി​യ​ത്. ജി​ല്ലാ പാ​സ്റ്റ​റ​ൽ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് ക്രി​സ്തു​മ​ന്ദി​രം സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​സി​എ സ​ഭാ​ത​ല സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​പി. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ഷ​യ​ത്തി​ൽ വ​ർ​ഗീ​സ് ത​ണ്ണി​നാ​ലും ക്ലാ​സെ​ടു​ത്തു. പ്രോ​ട്ടോ വി​കാ​രി ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ൽ, ഫാ. ​ആ​ന്േ‍​റാ എ​ട​ക്ക​ള​ത്തൂ​ർ, ഫാ. ​തോ​മ​സ് തു​ന്പ​യി​ൽ​ചി​റ​യി​ൽ, ഫാ. ​ജോ​ർ​ജ് പൊ​ക്ക​ത്താ​യി​ൽ, സാ​ബു പൊ​ൻ​മേ​ലി​ൽ, ര​ഞ്ജി നെ​യ്ശേ​രി, റെ​ജി കോ​ടാ​നൂ​ർ, ഷേ​ർ​ളി മോ​ൾ, റോ​സ​മ്മ തോ​മ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.