"മു​റ്റ​ത്തൊ​രു കൃ​ഷി​ത്തോ​ട്ടം’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ന​ട​ത്തി
Sunday, December 8, 2019 12:23 AM IST
തി​രു​വ​മ്പാ​ടി: യു​വ​ജ​ന​ങ്ങ​ളി​ൽ കാ​ർ​ഷി​കാ​ഭി​മു​ഖ്യം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ​സി​വൈ​എം തി​രു​വ​മ്പാ​ടി മേ​ഖ​ല, കൃ​ഷി ഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന മു​റ്റ​ത്തൊ​രു കൃ​ഷി​ത്തോ​ട്ടം പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ത്തി. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഗോ​ഡ്‌​വി​ൻ നീ​ണ്ടു​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ തി​രു​വ​മ്പാ​ടി ടൗ​ൺ വാ​ർ​ഡ് മെം​ബ​ർ ബോ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്രോ​ലൈ​ഫ് യൂ​ത്ത് വിം​ഗ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ത​യ്യി​ൽ ആ​നി​മേ​റ്റ​ർ സി. ​അ​ൻ​സ ടോം, ​വൈ​സ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ക ബെ​ന്നി, ട്ര​ഷ​റ​ർ അ​മ​ൽ ടി. ​ജെ​യിം​സ്, രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഒ​ലീ​വി​യ ജോ​ൺ ബോ​സ്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി യൂ​ണി​റ്റു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ​ച്ച​ക്ക​റി​വി​ത്തു​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ന​റ്റ് അം​ഗ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച സു​ബി​ൻ ത​യ്യി​ലി​നെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ന​വീ​ൻ ഫ്രാ​ൻ​സി​സ്, അ​രു​ൺ ചൂ​ര തൊ​ട്ടി​യി​ൽ, നോ​ബി​ൾ, നി​ധി​ൻ ജോ​യ്, അ​ലീ​ന എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി.