ചെ​ങ്ങോ​ടു​മ​ല: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം
Monday, December 9, 2019 12:28 AM IST
കൂ​ട്ടാ​ലി​ട: ചെ​ങ്ങോ​ടു​മ​ല​യി​ല്‍ കു​ടി​വെ​ള്ള ടാ​ങ്ക് നി​ല​നി​ന്ന സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​തെ ബാ​ലു​ശേരി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ളി​ച്ചു ക​ളി​ക്കു​ക​യാ​ണെ​ന്ന് ഖ​ന​ന​വി​രു​ദ്ധ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ആ​രോ​പി​ച്ചു. 1997- 98 വ​ര്‍​ഷ​ത്തി​ല്‍ ചെ​ങ്ങോ​ടു​മ​ല​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ സ്ഥ​ല​ത്താ​ണ് ടാ​ങ്ക് നി​ര്‍​മി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​സ്ഥ​ല​ത്തി​ന്‍റെ ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി പൂ​ര്‍​ത്തി​ക​രി​ച്ചി​രു​ന്നി​ല്ല.
ര​ണ്ട് വ​ര്‍​ഷം മു​മ്പ് ക്വാ​റി ക​മ്പ​നി ഈ ​ടാ​ങ്ക് ത​ക​ര്‍​ത്തു ക​ള​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​രു നി​യ​മ ന​ട​പ​ടി​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ചി​ല്ല. സ​മ​ര​സ​മി​തി ഹൈ​ക്കോ​ട​തി​യി​ല്‍ കൊ​ടു​ത്ത കേ​സി​ല്‍ ര​ണ്ട് മാ​സ​ത്തി​ന​കം ടാ​ങ്ക് നി​ര്‍​മി​ക്കാ​ന്‍ കോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
എ​ന്നാ​ല്‍ ഈ ​സ്ഥ​ല​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​നെ​തി​രെ ഇ​പ്പോ​ള്‍ ക​മ്പ​നി കൊ​യി​ലാ​ണ്ടി സ​ബ് കോ​ട​തി​യി​ല്‍ നി​ന്നും ഉ​ത്ത​ര​വ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ടാ​ങ്ക് നി​ല​നി​ന്ന ഭൂ​മി നേ​ര​ത്തെ ഏ​റ്റെ​ടു​ത്തി​രു​ന്നെ​ങ്കി​ല്‍ ഇ​ങ്ങ​നെ​യൊ​രു​ത്ത​ര​വ് ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നു. ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ ഇ​നി​യും അ​വ​സ​ര​മു​ണ്ടെ​ന്നി​രി​ക്കെ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ഷേ​ധാ​ത്മ​ക ന​ട​പ​ടി തു​ട​രു​ന്ന​ത്.
നാ​ല് മാ​സം മു​മ്പ് ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ വ​ട​ക​ര ആ​ര്‍​ഡി​ഒ​യ്ക്ക് ബ്ലോ​ക്ക് അ​ധി​കൃ​ത​ര്‍ ക​ത്തു ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ടാ​ങ്ക് പൊ​ളി​ച്ച കേ​സി​ല്‍ ക്വാ​റി മു​ത​ലാ​ളി​യും സം​ഘ​വും മു​ന്‍​കൂ​ര്‍ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചി​ട്ടും ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​യും ബ്ലോ​ക്ക് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് കൗ​ണ്‍​സി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.