തോ​ട്ടു​മു​ക്കം - വാ​ലി​ല്ലാ​പു​ഴ റോ​ഡി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം അ​നു​വ​ദി​ച്ചു
Tuesday, December 10, 2019 1:14 AM IST
മു​ക്കം: തോ​ട്ടു​മു​ക്കം - വാ​ലി​ല്ലാ​പു​ഴ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​ക്കു പ​രി​ഹാ​ര​മാ​കു​ന്നു. റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​കെ. കാ​സിം അ​റി​യി​ച്ചു. റോ​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് തു​ക അ​നു​വ​ദി​ച്ച​ത്. പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യ റോ​ഡി​ന്‍റെ ഒ​ന്നാം ഘ​ട്ടം ജി​ല്ല പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം രൂ​പ ചി​ല​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് പു​തി​യ പ്ര​വ​ർ​ത്തി ന​ട​ക്കു​ക. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഒ​രു ക​ലു​ങ്കി​ന്‍റെ പു​ന​ർ നി​ർ​മ്മാ​ണ​വും, ഡ്രൈ​യി​നേ​ജ് നി​ർ​മ്മാ​ണ​വും ജി​എ​സ്പി ഇ​ട്ട് റോ​ഡ് ഉ​യ​ർ​ത്തി റീ ​ടാ​റിം​ഗും ആ​ണ് പ്ര​വ​ർ​ത്തി​യി​ൽ ഉ​ൾ​പെ​ടു​ത്ത​ക. റോ​ഡി​ന്‍റെ ലെ​വ​ൽ​സ് എ​ടു​ക്കു​ന്ന ജോ​ലി ഉ​ട​ൻ ആ​രം​ഭി​ക്കും.
എ​ൽ​എ​സ്ജി​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സാ​ന്ദീ​പി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ റോ​ഡി​ന്‍റെ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.