നാ​യാ​ട്ടി​നി​ടെ ദാ​രു​ണാ​ന്ത്യം; റ​ഷീ​ദി​ന്‍റെ വീ​ടെ​ന്ന സ്വ​പ്‌​നം ബാ​ക്കി​യാ​യി
Tuesday, December 10, 2019 1:14 AM IST
നാ​ദാ​പു​രം: നാ​യാ​ട്ടി​നി​ടെ സു​ഹൃ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് മ​ര​ണ​പ്പെ​ട്ട റ​ഷീ​ദി​ന്‍റെ ദാ​രു​ണാ​ന്ത്യം വീ​ടെ​ന്ന സ്വ​പ്നം ബാ​ക്കി​യാ​ക്കി. ശ​നി​യാ​ഴ്ച്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു വി​ല​ങ്ങാ​ട് ഇ​ന്ദി​ര ന​ഗ​റി​ന് മീ​പം പു​ള്ളി​പ്പാ​റ വ​ന​ത്തി​ന് സ​മീ​പം അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
റ​ഷീ​ദി​ന്‍റെ മ​ര​ണം നാ​ട്ടു​കാ​രെ​യും കു​ടും​ബ​ങ്ങ​ളെ​യും ദു:​ഖ​ത്തി​ലാ​ഴ്ത്തി. വി​ല​ങ്ങാ​ട് വാ​ളൂ​ക്ക് ഇ​ന്ദി​ര ന​ഗ​റി​ലെ സാ​മൂ​ഹ്യ, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു റ​ഷീ​ദ്. റ​ഷീ​ദി​ന്‍റെ ത​റ​വാ​ട് വീ​ടി​ന​ടു​ത്ത് റ​ഷീ​ദ് പു​തി​യ വീ​ട് നി​ര്‍​മി​ച്ചി​രു​ന്നു. വീ​ട് നി​ര്‍​മാ​ണ​ത്തി​ന് വേ​ണ്ടി കൈ​വേ​ലി മു​ള്ള​മ്പ​ത്തെ ബാ​ങ്കി​ല്‍ നി​ന്ന് മൂ​ന്ന് ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. മൂ​ന്ന് വ​ര്‍​ഷം മു​മ്പെ​ടു​ത്ത ലോ​ണ്‍ തി​രി​ച്ച​ട​ക്കാ​ന്‍ വൈ​കി​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ബാ​ങ്കി​ല്‍ നി​ന്ന് ജ​പ്തി നോ​ട്ടീ​സും ല​ഭി​ച്ചി​രു​ന്നു.
ബാ​ങ്കി​ല്‍ ജ​പ്തി ന​ട​പ​ടി എ​ടു​ക്കാ​തി​രി​ക്കാ​ന്‍ സു​ഹൃ​ത്തി​ല്‍ നി​ന്ന് പ​ണം ക​ട​മാ​യി വാ​ങ്ങി ഇ​ന്ന് അ​ട​ക്കാ​നി​രി​ക്കെ​യാ​ണ് റ​ഷീ​ദ് വെ​ടി ഏ​റ്റ് മ​രി​ച്ച​ത്. ഭാ​ര്യ ഫാ​ത്തി​മ​യും മ​ക​ൾ ഹ​ന്ന​യും ഒ​രു മാ​സം പ്രാ​യ​മു​ള്ള മ​ക​ൻ മു​ഹ​മ്മ​ദി​നു​മൊ​പ്പം റ​ഷീ​ദ് ഇ​വി​ടെ താ​മ​സം ആ​രം​ഭി​ച്ചി​രു​ന്നു. റ​ഷീ​ദി​ന്റ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​രം നാ​ല് ഇ​ന്ദി​രാ​ന​ഗ​റി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു.​
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ടം ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കു​ക​യാ​യി​രു​ന്നു. പൊ​തു ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം വാ​ളു​ക്ക് ജു​മാ മ​സ്ജി​ദി​ല്‍ ഖ​ബ​റ​ട​ക്കി.