ശീ​ത​കാ​ല ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യാ​രം​ഭി​ച്ചു
Thursday, December 12, 2019 11:59 PM IST
കോ​ട​ഞ്ചേ​രി: മൈ​ക്കാ​വ് സെ​ന്‍റ് മേ​രീ​സ് ജ്ഞാ​നോ​ദ​യ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ കാ​ർ​ഷി​ക ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശീ​ത​കാ​ല ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു. കോ​ട​ഞ്ചേ​രി കൃ​ഷി ഓ​ഫീ​സ​ർ കെ.​എ. ഷ​ബീ​ർ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ, ക്യാ​ര​റ്റ്, ത​ക്കാ​ളി, പ​യ​ർ, പ​ച്ച​മു​ള​ക്, വ​ഴു​ത​ന, എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. സ്കൂ​ളി​ൽ സ്വ​ന്ത​മാ​യി നി​ർ​മ്മി​ച്ച ജൈ​വ ക​മ്പോ​സ്റ്റ് ആ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജൈ​വ കീ​ട​നി​യ​ന്ത്ര​ണ മാ​ർ​ഗങ്ങ​ളാ​ണ് അ​വ​ലം​ബി​ക്കു​ന്ന​ത്.

കൂ​ടാ​തെ ഭ​വ​ന പ​ച്ച​ക്ക​റിത്തോ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ജൈ​വ രീ​തി​യി​ൽ പ​ച്ച​ക്ക​റി തോ​ട്ടം ഒ​രു​ക്കു​ന്നു​ണ്ട്. മി​ക​ച്ച തോ​ട്ട​ത്തി​ന് സ​മ്മാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​ട​ഞ്ചേ​രി കൃ​ഷി​ഭ​വ​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്താ​ലാ​ണ് കൃ​ഷി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ഫാ. ​റെ​ജി കോ​ലാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ർ​ഷി​ക ക്ല​ബ് അം​ഗ​ങ്ങ​ളാ​യ എ​യ്ഞ്ച​ൽ ആ​ന്‍റോ, കെ​സി​യ മ​രി​യ ബി​ജോ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ കെ. ​ജ​സി​ത, അ​ധ്യാ​പ​ക​രാ​യ ജി​ന്‍റോ ജെ​യിം​സ്, ജി​ഷ്ണു, പി.​എ​സ്. നി​ഷ, ടി.​പി. മ​റി​യാ​മ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.