സ്പെ​ഷ​ൽ പി​ടി​എ​യും പ്ര​തി​ഭ​യെ ആ​ദ​രി​ക്ക​ലും
Thursday, December 12, 2019 11:59 PM IST
തി​രു​വ​മ്പാ​ടി: തൊ​ണ്ടി​മ്മ​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്പെ​ഷ​ൽ പി​ടി​എ ചേർന്നു. തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ന്ന​മം​ഗ​ലം ബി​ആ​ർ​സി ട്രെ​യി​ന​ർ കെ. ​ശ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​ദ്യാ​ല​യ മി​ക​വ് ഡോ​ക്യു​മെ​ന്‍റ​റി​യും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശ​വും ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ടിവി റി​യാ​ലി​റ്റി ഷോ​യി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി​നി ചോ​ല​യി​ൽ ര​മ്യ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​ടി​എ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എ​സ്. ഷി​ജി​ത, എ​സ്എം​സി ചെ​യ​ർ​പേ​ഴ്സ​ൺ സ്വ​പ്ന വി​നോ​ദ്, വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ എ​സ്. ജ​യ​പ്ര​സാ​ദ്, എം. ​ഗോ​പി​നാ​ഥ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ എം. ​സ​ലിം, സ്റ്റാ​ഫ് സെ​ക​ട്ട​റി കെ. ​അ​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.