അ​നു​പ്രി​യ​യ്ക്ക് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി
Friday, December 13, 2019 12:01 AM IST
മു​ക്കം: ചൊ​വ്വാ​ഴ്ച തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ അ​നു​പ്രി​യ​യ്ക്ക് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. ക​ലാ കാ​യി​ക രം​ഗ​ത്തും എ​സ്പി​പി​സി​യി​ലു​മെ​ല്ലാം സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​നു​പ്രി​യ​യു​ടെ മ​ര​ണം ഇ​നി​യും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും സ​ഹ​പാ​ഠി​ക​ളു​മെ​ല്ലാം. കാ​ൻ​സ​ർ ബാ​ധി​ച്ച് പി​താ​വ് മ​രി​ച്ച് മൂ​ന്ന് മാ​സം തി​ക​യു​ന്ന​തി​ന് മു​ൻ​പാ​ണ് അ​നു​പ്രി​യ​യു​ടെ മ​ര​ണം.

ആ​ന​യാം​കു​ന്ന് ആ​ക്കോ​ട്ട് ചാ​ലി​ൽ പ​രേ​ത​നാ​യ ബാ​ബു​വി​ന്‍റെ​യും ഭാ​ർ​ഗ​വി​യു​ടെ​യും മ​ക​ളാ​ണ് അ​നു​പ്രി​യ. ആ​ന​യാം​കു​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ അ​നു​പ്രി​യ യു​ടെ ഭൗ​തി​ക ശ​രീ​ര​ത്തി​ൽ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ നി​ര​വ​ധി പേ​ർ എ​ത്തി​. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സ് ന​ട​പ​ടി​ക​ൾ സം​ശ​യ​മു​ണ​ർ​ത്ത​ുന്ന​താ​ണെന്ന് പി​കെ​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​രോ​പി​ക്കു​ന്നു.