നി​മി​ഷ​യു​ടെ മ​ര​ണം: ആ​ക്‌ഷൻ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി
Saturday, December 14, 2019 12:15 AM IST
പു​ൽ​പ്പ​ള്ളി: കു​റി​ച്ചി​പ്പ​റ്റ പു​റ​ക്കാ​ട്ട് പ​രേ​ത​നാ​യ ഗോ​പി-​ക​മ​ല ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൾ നി​മി​ഷ(31) തൊ​ട്ടി​ൽ​പ്പാ​ല​ത്തെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, വ​ട​ക​ര റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി.
നി​മി​ഷ​യു​ടേ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്നു സം​ശ​യ​മു​ള്ള​തി​നാ​ലാ​ണ് സ​മ​ഗ്രാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നു ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ.​എം. ദി​ലീ​പ്, ബൈ​ജു ന​ന്പി​ക്കൊ​ല്ലി, നി​മി​ഷ​യു​ടെ സ​ഹോ​ദ​രി ജി​ഷ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് നി​മി​ഷ ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച​ത്. നി​മി​ഷ​യ്ക്കു സു​ഖ​മി​ല്ലെ​ന്നു ഭ​ർ​തൃ​കു​ടും​ബ​ത്തി​ലു​ള്ള​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ബ​ന്ധു​ക്ക​ൾ കു​റ്റ്യാ​ടി ഗ​വ.​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ ആം​ബു​ല​ൻ​സി​ൽ മൃ​ത​ദേ​ഹം കി​ട​ത്തി​യ​താ​ണ് ക​ണ്ട​ത്. ഭ​ർ​ത്താ​വോ വീ​ട്ടു​കാ​രോ സ്ഥ​ല​ത്തു ഉ​ണ്ടാ​യി​രു​ന്നി​ല്ല. രാ​വി​ലെ ആ​റോ​ടെ​യാ​ണ് നി​മി​ഷ മ​രി​ച്ച​തെ​ന്നും കൈ ​ഒ​ടി​ഞ്ഞി​രു​ന്ന​താ​യും മു​ഖ​ത്ത് അ​ടി​കൊ​ണ്ടു നീ​ലി​ച്ച പാ​ടു​ണ്ടാ​യി​രു​ന്ന​താ​യും നാ​ട്ടു​കാ​രി​ൽ​നി​ന്ന് അ​റി​ഞ്ഞു. നി​മി​ഷ​യു​ടേ​ത് തൂ​ങ്ങി​മ​ര​ണ​മാ​ണെ​ന്നാ​ണ് ഭ​ർ​തൃ​വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
ഭ​ർ​തൃ​വീ​ട്ടി​ൽ നി​മി​ഷ നി​ര​ന്ത​രം പീ​ഡ​നം അ​നു​ഭ​വി​ച്ചി​രു​ന്നു. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് പ​ല​പ്പോ​ഴും ഉ​പ​ദ്ര​വി​ച്ച​ത്.