പോ​ലീ​സു​കാ​ര്‍​ക്ക് നി​യ​മ പ​രി​ജ്ഞാ​ന പ​രീ​ക്ഷ​യും പ​രി​ശീ​ല​ന ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു
Saturday, December 14, 2019 12:16 AM IST
നാ​ദാ​പു​രം: പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്ക് നി​യ​മ പ​രി​ശീ​ല​ന ക്ലാ​സു​ക​ളും എ​ഴു​ത്ത് പ​രീ​ക്ഷ​യു​മാ​യി നാ​ദാ​പു​രം സ​ബ്ഡി​വി​ഷ​ണ​ല്‍ പോ​ലീ​സ്. സി​പി​ഒ മു​ത​ല്‍ എ​സ്ഐ വ​രെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​ണ​ല്‍ ത​ല​ത്തി​ല്‍ നി​യ​മ ക്ലാ​സു​ക​ളും എ​ഴു​ത്ത് പ​രീ​ക്ഷ​ക​ളും ന​ട​ത്തു​ന്ന​ത്.
പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന കേ​സു​ക​ളി​ല്‍ വ​കു​പ്പു​ക​ളും, നി​യ​മ​ങ്ങ​ളും കൃ​ത്യ​മാ​യി ചേ​ര്‍​ക്കു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​പ​രി​ജ്ഞാ​നം ഉ​റ​പ്പ് വ​രു​ത്തു​ക​യാ​ണ് നി​യ​മ ക്ലാ​സി​ന്‍റെയും പ​രീ​ക്ഷ​ക​ളു​ടെ​യും ല​ക്ഷ്യം. നാ​ദാ​പു​രം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​പി. സു​നി​ല്‍​കു​മാ​റി​ന്‍റെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ സ്‌​റ്റേ​ഷ​നി​ല്‍ എ​ഴു​ത്ത് പ​രീ​ക്ഷ ന​ട​ത്തി​. ര​ണ്ടാ​ഴ്ച്ച​യി​ല​ധി​ക​മാ​യി സ​ബ് ഡി​വി​ഷ​ണി​ലെ ഏ​ഴ് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ എ​സ്ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ നി​യ​മ​ങ്ങ​ളെക്കുറി​ച്ചും പു​തി​യ സ​ര്‍​ക്കു​ല​റു​ക​ളെ പ​റ്റി​യും പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ഴു​ത്ത് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. പെ​രു​വ​ണ്ണാ​മൂ​ഴി, കു​റ്റ്യാ​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സു​കാ​ര്‍​ക്ക് പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റ് അ​ഞ്ചി​ട​ങ്ങ​ളി​ല്‍ കൂ​ടി പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന് നാ​ദാ​പു​രം എ​എ​സ്പി അ​ങ്കി​ത്ത് അ​ശോ​ക​ന്‍ പ​റ​ഞ്ഞു.
ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം, ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍, കു​ട്ടി​ക​ള്‍​ക്കെ​തി​രേ​യു​ള്ള ലൈ​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍, ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട്, പോ​ലീ​സ് അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ന്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. പ​രീ​ക്ഷ​യി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​വ​ര്‍​ക്ക് വീ​ണ്ടും ക്ലാ​സു​ക​ള്‍ ന​ട​ത്തി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​യ​മ പ​രി​ജ്ഞാ​നം ഉ​റ​പ്പ് വ​രു​ത്തു​മെ​ന്നും എ​എ​സ്പി പ​റ​ഞ്ഞു.