ഭ​ക്ഷ്യ​വി​ഷ​ബാ​ധ ആ​രോ​പ​ണം: പ​ല​ഹാ​ര ക​ട അ​ട​പ്പി​ച്ചു
Saturday, December 14, 2019 12:16 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​ടി​യ​ൻ ചാ​ലി​ൽ ഒ​രു മാ​സം മു​മ്പു​ണ്ടാ​യ ഭ​ക്ഷ്യ വി​ഷ ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​നം വി​ത​ര​ണം ചെ​യ്തെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്ന പേ​രാ​മ്പ്ര​യി​ലെ കൈ​ലാ​സ് ഫു​ഡ്സി​ന്‍റെ ച​ക്കി​ട്ട​പാ​റ ഔ​ട്ട്‌ലെറ്റ് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പൂ​ട്ടി​ച്ചു.
പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​നം വി​ത​ര​ണം ചെ​യ്യു​ന്ന കൈ​ലാ​സ് ഫു​ഡ്സി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, സ്ഥാ​പ​ന​മു​ട​മ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക, അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ആ​രോ​ഗ്യ-​ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു നാ​ളെ കൈ​ലാ​സ് ഫു​ട്സി​ന്‍റെ പേ​രാ​മ്പ്ര​യി​ലെ പ്ര​ധാ​ന ക​ട​യി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് ച​ക്കി​ട്ട​പാ​റ ഔ​ട് ല​റ്റ് അ​ട​പ്പി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ക​ർ​മ്മ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ക​ട​യി​ൽ സം​ഘ​മാ​യെ​ത്തി ക​ട അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
പ്ര​ശ്നം വ​ഷ​ളാ​കാ​തി​രി​ക്കാ​ൻ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സും ക​ട അ​ട​യ്ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചു.
ആ​ദ്യം വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ പി​ന്നീ​ട് അ​നു​സ​രി​ച്ചു. ഷോ​പ്പു​ട​മ​യോ​ട് സ്റ്റേ​ഷ​നി​ലെ​ത്താ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 16ന് ​പ​ട്ടാ​ണി​പ്പാ​റ​യി​ൽ ന​ട​ന്ന പ​ണം പ​യ​റ്റി​നു ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു വി​ഷ​ബാ​ധ​യേ​റ്റ് 20 ൽ​പരം ആ​ളു​ക​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.
ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്ന​വ​രു​ണ്ട്. ഇ​വ​ർ​ക്ക് ചി​കി​ത്സ ചെല​വ് ന​ൽ​ക​ണ​മെ​ന്നു ആ​ക്ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ഇ​തി​ൻ​മേ​ൽ ന​ട​ന്ന ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണു പ്ര​ത്യ​ക്ഷ സ​മ​രം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. കൈ​ലാ​സ് ഫു​ഡ്സി​ൽ നി​ന്നു വാ​ങ്ങി​യ ച​പ്പാ​ത്തി​യി​ൽ നി​ന്നാ​ണു ഭ​ക്ഷ്യ വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണു ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ പ്ര​ധാ​ന ആ​രോ​പ​ണം.