അങ്കണ​വാ​ടി കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ; മ​റ​ച്ചു​വയ്​ക്കാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Saturday, December 14, 2019 12:17 AM IST
മു​ക്കം: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മിച്ച അങ്കണ​വാ​ടി കെ​ട്ടി​ടം ഒ​രു വ​ർ​ഷം തി​ക​യും മു​മ്പേ പൊ​ളി​ഞ്ഞു തു​ട​ങ്ങി. അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ര​ഹ​സ്യ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നു​ള്ള ശ്ര​മം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു.
കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ 16-ാം വാ​ർ​ഡി​ലെ അങ്കണ​വാ​ടി​യാ​ണ് ചു​വ​രു​ക​ൾ അ​ട​ർ​ന്നു​വീ​ണ് കു​ട്ടി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യ​ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത പു​റ​ത്ത​റി​യാ​തെ ക​രാ​റു​കാ​ര​നെ​ക്കൊ​ണ്ട് ഏ​താ​നും ഭാ​ഗം വീ​ണ്ടും തേ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു എ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.
ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി നാ​ലി​ന് ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ട്ടി​ട​മാ​ണി​ത്. ര​ണ്ടു ഘ​ട്ട​മാ​യി ന​ട​ന്ന നി​ർ​മ്മാ​ണ​ത്തി​ൽ 350,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ്ലാ​സ്റ്റ​റിം​ഗും പെ​യ്ന്‍റിം​ഗും പ്ല​ംബിം​ഗും ന​ട​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ ഗക്രീറ്റി​നും വി​ള്ള​ലു​ക​ൾ വ​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ച് കെ​ട്ടി​ട​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്തു​ന്ന​തു വ​രെ കു​ട്ടി​ക​ൾ​ക്ക് ബ​ദ​ൽ സം​വി​ധാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്നും കെ​ട്ടി​ടം പൊ​ളി​ച്ച് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‌ അ​തേ സ​മ​യം നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത അ​റി​ഞ്ഞ ഉ​ട​നെ ക​രാ​റു​കാ​ര​നെ​ക്കൊ​ണ്ട് വീ​ണ്ടും പ്ര​വൃ​ത്തി ന​ട​ത്താ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​സി. അ​ബ്ദു​ല്ല പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​രം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അങ്കണവാ​ടി​ക്ക് സ്ഥ​ലം കണ്ടെത്തി കെ​ട്ടി​ടം നി​ർ​മിച്ച​ത് പു​തി​യ ഭ​ര​ണ​സ​മി​തി​യാ​ണ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ക​രീം പ​ഴ​ങ്ക​ൽ, ബ​ഷീ​ർ പു​തി​യോ​ട്ടി​ൽ, റി​നീ​ഷ് ക​ള​ത്തി​ങ്ങ​ൽ, നാ​സിം കാ​രാ​ളി​പ്പ​റ​മ്പി​ൽ, ജു​നൈ​ദ് കു​ന്ന​ത്ത്, നൗ​ഫ​ൽ പി​ലാ​ശേ​രി, ഫൈ​സ​ൽ ക​ണ്ണാ​ടി​പ​റ​മ്പി​ൽ, ബി​ലാ​ൽ കാ​ര​ക്കു​റ്റി എ​ന്നി​വ​ർ സമര ത്തിന് നേ​തൃ​ത്വം ന​ൽ​കി.