സെ​മി​നാ​ർ ന​ട​ത്തി
Sunday, December 15, 2019 12:27 AM IST
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി 'മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം പ​ദ്ധ​തി'​യു​ടെ ഭാ​ഗ​മാ​യി​ഏ​ക​ദി​ന ധാ​ർ​മ്മി​ക ശാ​ക്തീ​ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി . ലീ​ഗ​ൽ അ​ഡ്വൈ​സ​ർ കോ​ൺ​ഷി​യോ ജി​ജി​ൽ സൈ​ബ​ർ മേ​ഖ​ല​യി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രെ​യി​ന​ര്‍ ആ​ർ.​വി.​ബി​മ​ൽ​ദാ​സ് മോ​ട്ടി​വേ​ഷ​ൻ വ്യ​ക്തി​ത്വ​വി​ക​സ​നം ജീ​വി​ത​വി​ജ​യം എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും എ​ൻ​ടി​ടി​എ​ഫ്സീ​നി​യ​ർ ട്രെ​യി​ന​ര്‍ മെ​ൽ​വി​ൻ സി​റി​യ​ക് കൗ​ൺ​സി​ലിം​ഗ് ആ​ൻ​ഡ് മെ​ൻ​ഡി​ങ് എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ചും ക്ലാ​സ്സെ​ടു​ത്തു. മാ​നേ​ജ​ർ ഫാ. ​സ്ക്റി​യ മ​ങ്ങ​ര​യി​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു .പ്രി​ൻ​സി​പ്പൽ ഡോ.​കെ.​വി.​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ങ്ക​ണ​വാ​ടി:
സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു

കൂ​ട​ര​ഞ്ഞി: മെ​ലേ ല​ക്ഷം വീ​ട് അ​ങ്ക​ണ​വാ​ടി​ക്ക്ശാ​പ​മോ​ക്ഷ​മാ​കു​ന്നു.​കൂ​ട​ര​ഞ്ഞി അ​ങ്ങാ​ടി​ക്ക് സ​മീ​പ​ം മു​ക്കം റോ​ഡി​നോ​ട് ചേ​ര്‍​ന്ന് സ്വാ​കാ​ര്യ വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന സ്ഥ​ലം ഏ​റ്റെ​ടു​ക്കാനു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ​ന്നും സ്ഥ​ലം ഏ​റ്റെ​ടു​ത്താ​ല്‍ ഉ​ട​ന്‍ ത​ന്നെ പു​തി​യ കെ​ട്ടി​ടം പ​ണി​യാ​രം​ഭി​ക്കു​ന്നും വാ​ര്‍​ഡ് മെ​മ്പ​ര്‍ ജോ​സ് പ​ള്ളി​ക്കു​ന്നേ​ല്‍ അ​റി​യി​ച്ചു . കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന അ​ങ്ക​ണ​വാ​ടി ക​ഴി​ഞ്ഞ ദി​വ​സം വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി.സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.