അ​ഗ​സ്ത്യ​ൻമു​ഴി തോ​ട് ശു​ചീ​ക​ര​ിച്ചു
Wednesday, January 15, 2020 11:44 PM IST
മു​ക്കം: ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ' പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മാ​മ്പ​റ്റ അ​ഗ​സ്ത്യ​ൻമു​ഴി തോ​ട് ശു​ചീ​ക​രി​ച്ചു. ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന തോ​ടി​നെ വി​വി​ധ ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. മു​ക്കം ഫ​യ​ർ​ഫോ​ഴ്സ്, ജെ​സി​ഐ മു​ക്കം, എം​എ​എം​ഒ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ർ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

തോ​ട് ശു​ചീ​ക​രി​ച്ച​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ കി​ട്ടി​യ​ത് തു​ണി​ക​ളാ​ണ്, ഒ​പ്പം പ്ലാ​സ്റ്റി​ക്, ചി​ല്ലു​കു​പ്പി​ക​ൾ, മ​റ്റ് കു​പ്പി​ക​ൾ, ക​വ​റു​ക​ൾ തു​ട​ങ്ങി​യ​വ​യും. ശു​ചീ​ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​കു​ഞ്ഞ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​പ്ര​ശോ​ഭ് കു​മാ​ർ വി​ക​സ​ന ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. ശ്രീ​ധ​ര​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ മു​ക്കം വി​ജ​യ​ൻ ബി​ന്ദു രാ​ജ​ൻ സെ​ക്ര​ട്ട​റി എ​ൻ .കെ .​ഹ​രീ​ഷ് ജെ ​എ​ച്ച് ഐ ​ലൂ​ഷ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.