വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ജ​ന്മ​ദി​നാ​ച​ര​ണം 21ന്
Wednesday, January 15, 2020 11:44 PM IST
കോ​ഴി​ക്കോ​ട്: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ജ​ന്മ​ദി​നം ജ​നു​വ​രി 21 ന് ​ബേ​പ്പൂ​ർ വ​യാ​ലി​ൽ വീ​ട്ടി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ബ​ഷീ​ർ സ്മ​ര​ണ, ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച, മാ​ങ്കോ​സ്റ്റി​ൻ ചു​വ​ട്ടി​ലെ അ​നു​സ്മ​ര​ണം, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബ​ഷീ​ർ ക്വി​സ്, അ​ടു​ത്ത​റി​യാ​ൻ ഒ​രു ഡി​ജി​റ്റ​ൽ കാ​ഴ്ച, ബ​ഷീ​ർ ക​ഥ​ക​ളി​ലൂ​ടെ, വി​സ്മ​യാ​ദ​രം തീം ​മാ​ജി​ക് എ​ന്നി​വ ജ​ന്മ​ദി​നാ​ച​ര​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9847000102 ന​മ്പ​റി​ൽ വാ​ട്സ് ആ​പ് വ​ഴി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ബേ​പ്പൂ​രി​ലെ അ​നു​സ്മ​ര​ണ സ​മി​തി, ബ​ഷീ​റി​ന്‍റെ കു​ടും​ബം, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബ​ഷീ​ർ ചെ​യ​ർ, ബേ​പ്പൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്, ബേ​പ്പൂ​ർ എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​രം​ഗം ക​ല-​സാ​ഹി​ത്യ​വേ​ദി, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, ഡി-​ലൈ​ൻ സ്കൂ​ൾ ഓ​ഫ് ഡി​സൈ​ൻ, മാ​ജി​ക് വേ​ൾ​ഡ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജ​ന്മ​ദി​നാ​ച​ര​ണം.