സ​മ്മ​തി​ദാ​നാ​വ​കാ​ശം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ചെ​റു​ക്കും: കെ.​പി.​എ മ​ജീ​ദ്
Wednesday, January 15, 2020 11:44 PM IST
കോ​ഴി​ക്കോ​ട്: 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ർ​പ​ട്ടി​ക നി​ല​നി​ൽ​ക്കേ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി 2015ൽ ​ഉ​പ​യോ​ഗി​ച്ച വോ​ട്ട​ർ​പ​ട്ടി​ക മാ​ന​ദ​ണ്ഡ​മാ​ക്കി​യ​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​രു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന് മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ് പ്ര​സ്താ​വി​ച്ചു. അ​പ്രാ​യോ​ഗി​ക​വും അ​ധി​ക​ച്ചെ​ല​വു​ണ്ടാ​ക്കു​ന്ന​തു​മാ​യ ഈ ​തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​നും നി​ര​വ​ധി പേ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്താ​നും മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ. പ​ഴ​യ വോ​ട്ട​ർ പ​ട്ടി​ക മാ​ന​ദ​ണ്ഡ​മാ​ക്ക​രു​തെ​ന്ന സിപിഎം നി​ല​പാ​ടി​ൽ അ​വ​ർ ത​ന്നെ വെ​ള്ളം ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും ചെ​റു​ക്കു​മെ​ന്നും മ​ജീ​ദ് വ്യ​ക്ത​മാ​ക്കി.