കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേവാ​ല​യം തിരുനാൾ
Saturday, January 18, 2020 1:03 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേവാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ 70-ാം തി​രു​നാ​ളാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി.മ​ല​യോ​ര മേ​ഖ​യി​ല ഏ​റ്റ​വും വ​ലി​യ​തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണ് കൂ​ട​ര​ഞ്ഞി പ​ള്ളി തി​രു​നാ​ൾ. ഫാ. ​ഡോ​മി​നി​ക് തൂ​ങ്കു​ഴി കൊ​ടി​യേറ്റി. വി​കാ​രി ഫാ. ​റോ​യ് തേ​ക്കും​കാ​ട്ടി​ൽ, അ​സി. വി​കാ​രി ഫാ. ​ജി​ജോ ക​ള​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ ശു​ശ്രു​ഷ​ക​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ത്തു. ഫാ. ​ഡൊ​മി​നി​ക് തൂ​ങ്കു​ഴി ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. ഇ​ന്ന് ശ്രാ​ദ്ധ​ദി​നം. ഫാ. ​ബ​ർ​ണാ​ഡി​ൻ അ​നു​സ്മ​ര​ണം. രാ​വി​ലെ 6. 15ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന - ഫാ. ​അ​ബ്ര​ഹാം വ​യ​ലി​ൽ വി​കാ​രി ലി​റ്റി​ൽ ഫ്ല​വ​ർ ച​ർ​ച്ച് പു​ഷ്പ​ഗി​രി. തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, നേ​ർ​ച്ച ഭ​ക്ഷ​ണം, വാ​ഹ​ന വെ​ഞ്ചി​രി​പ്പ്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് താ​ഴെ കൂ​ട​ര​ഞ്ഞി ക​പ്പേ​ള​യി​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന- ഫാ. ​ജി​യോ പു​തു​ശേ​രി​പു​ത്ത​ൻ​പു​ര. തു​ട​ർ​ന്ന് ടൗ​ൺ ക​പ്പേ​ള​യി​ലേ​ക്ക് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം 7 15 ന് ​നൊ​വേ​ന, സ​മാ​പ​നം.
19 രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി- ഫാ. ​ജോ​സ​ഫ് പ​യ്യ​പ്പ​ള്ളി ഒ​സി​ഡി. രാ​വി​ലെ എ​ട്ടി​ന് ദി​വ്യ​ബ​ലി- ഫാ. ​ജീ​സ​ൻ നെ​ല്ലു​വേ​ലി​ൽ. വൈ​കു​ന്നേ​രം 4 30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം- ഫാ. ​മ​നോ​ജ് കൊ​ല്ലം​പ​റ​മ്പി​ൽ. 6 30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ടൗ​ൺ ക​പ്പേ​ള​യി​ലേ​ക്ക്. 8 30ന് ​വാ​ദ്യ​മേ​ള​ങ്ങ​ൾ. 20 രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി- ഫാ. ​ആ​ന്‍റോ കാ​ര​ക്കാ​ട്ട് സി​എ​സ്ടി.
രാ​വി​ലെ എ​ട്ടി​ന് ദി​വ്യ​ബ​ലി- ഫാ. ​ജി​മ്മി ആ​ലു​ങ്ക​ൽ. രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഉ​ച്ച​യ്ക്ക് 12ന് ​പ്ര​ദ​ക്ഷി​ണം. 12 30 ന് ​സ​മാ​പ​ന ആ​ശീ​ർ​വാ​ദം.