വീ​ട്ട​മ്മ​യ്ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​ജ പ്ര​ചാ​ര​ണം: കേ​സെ​ടു​ത്തു
Sunday, January 19, 2020 1:00 AM IST
നാ​ദാ​പു​രം: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വീ​ട്ട​മ്മ​ക്കെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യ്യ​ങ്കോ​ട് സ്വ​ദേ​ശി മ​ഠ​ത്തി​ല്‍ അ​സീ​സി​നെ​തി​രെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. യു​വ​തി​യെ കു​റി​ച്ച് ഭ​ര്‍​ത്താ​വി​ന്‍റെ ഫോ​ണ്‍ ന​മ്പ​റി​ലും, ക​ല്ലാ​ച്ചി മേ​ഖ​ല​യി​ലെ വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലും അ​സീ​സ് സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ച​ത്.

വാ​ട്‌​സാ​പ്പി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചെ​ന്ന് കാ​ണി​ച്ച് വീ​ട്ട​മ്മ നാ​ദാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി​യി​രു​ന്നു. പോ​ലീ​സ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി കോ​ട​തി​ക്ക് കൈ​മാ​റു​ക​യും നാ​ദാ​പു​രം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ അ​നു​മ​തി​യോ​ടെ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.