ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി ഏ​ജ​ന്‍റ്സ് മീ​റ്റ്
Sunday, January 19, 2020 1:00 AM IST
പേ​രാ​മ്പ്ര: ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി ഏ​ജ​ന്‍റു​മാ​രു​ടെ പെ​ൻ​ഷ​ൻ തു​ക വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​വ്വം പ​രി​ഗ​ണി​ക്കു​ന്ന​താ​ണെ​ന്നും, ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ.

ദേ​ശീ​യ സ​മ്പാ​ദ്യ​പ​ദ്ധ​തി ഏ​ജ​ന്‍റ്സ് മീ​റ്റി​ൽ ജി​ല്ല​യി​ലെ ഏ​ജ​ന്‍റു​മാ​ർ ശേ​ഖ​രി​ച്ച പ്ര​ള​യ ദു​രി​താ​ശ്വാ​സ​ഫ​ണ്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത​രാ​യ ഏ​ജ​ന്‍റു​മാ​ർ​ക്കും, ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഏ​ജ​ന്‍റു​മാ​ർ​ക്കും കൈ​മാ​റു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ.​പി. ബ​ൽ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 70 വ​യ​സു ക​ഴി​ഞ്ഞ ഏ​ജ​ന്‍റു​മാ​രെ ആ​ദ​രി​ക്കു​ക​യും കൂ​ടു​ത​ൽ ക​ല​ക്ഷ​ൻ അ​ട​യ്ക്കു​ന്ന​വ​രെ​യും ഏ​ജ​ന്‍റു​മാ​രു​ടെ മ​ക്ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു. സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ല​സി​ത, മു​ര​ളീ​ധ​ര​ൻ, സ്നേ​ഹ​പ്ര​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.