സി​പി​എം ഇ​ര​ട്ട​ത്താ​പ്പ് അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Sunday, January 19, 2020 1:00 AM IST
താ​മ​ര​ശേ​രി: ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​വും പ്ര​വാ​സി നി​ക്ഷേ​പ​ക സം​ഗ​മ​വും കേ​ര​ള​ത്തി​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം എ​ന്ന് പ​റ​യു​ന്ന ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സി​പി​എം യു​വ​സം​രം​ഭ​ക​യാ​യ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ കു​പ്പാ​യ​ക്കോ​ട് സ്വ​ദേ​ശി​നി ജൂ​ലി ടോ​ണി​ക്ക് എ​തി​രെ ന​ട​ത്തി​യ​താ​യ അ​തി​ക്ര​മ​ങ്ങ​ള്‍ അ​വ​രു​ടെ ഇ​ര​ട്ട​ത്താ​പ്പാ​ണ് തു​റ​ന്ന് കാ​ണി​ക്കു​ന്ന​തെ​ന്ന് പു​തു​പ്പാ​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. യു​വ​സം​രം​ഭ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു വ​ഹി​ക്കു​വാ​ന്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ത​യ്യാ​റാ​ണ്. ഫാ​ക്ട​റി തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ​ന​ല്‍​കും. പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രെ ജൂ​ലി ടോ​ണി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് നേ​താ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ അ​ഗ​സ്തി പ​ല്ലാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ഷ് ജോ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക മം​ഗ​ല​ത്ത്, കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സി.​വി. ജോ​ര്‍​ജ്, നേ​താ​ക്ക​ളാ​യ ദേ​വ​സ്യ ചൊ​ള്ളാ​മ​ഠം, ബി​ജു അ​രീ​ത്ത​റ, ഷി​ബു തോ​മ​സ് എ​ന്നി​വ​ര്‍ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.