ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, January 19, 2020 1:00 AM IST
താ​മ​ര​ശേ​രി: ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ് യൂ​ണി​യ​ന്‍ 'ഹ​ല്ലാ​ബോ​ലി​ന്‍റെ' നേ​തൃ​ത്വ​ത്തി​ല്‍ ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച ക്യാ​മ്പ് പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി​നീ​ഷ് ക​രു​മ​ല​യും ശ​നി​യാ​ഴ്ച്ച ഉ​ച്ച​യോ​ടെ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​മു​ഖ നാ​ട​ക പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ലാം വ​ട്ടോ​ളി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ.​യു. ആ​ദ​ര്‍​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ പ​ള്ളി​പ്പു​റം, അ​ധ്യാ​പി​ക അ​ര്‍​ഷി​യ, യൂ​ണി​യ​ന്‍ അം​ഗ​ങ്ങ​ളാ​യ ബി.​സി. അ​നു​ജി​ത്ത്, സ​നീ​ദ് ഖാ​ദ​ര്‍, ആ​ര്‍.​എ​സ. ആ​ര്യ, നി​പു​ണ്‍ ഗ​ണേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ഥ, ക​വി​ത ര​ച​നാ പ​രി​ശീ​ല​ന​ത്തി​നാ​യി എ​ഴു​ത്ത് കൂ​ട്ട​വും, നാ​ട​ക ശി​ല്‍​പ്പ​ശാ​ല ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പി.​സി. ര​ഘു​നാ​ഥ്, ടി. ഛ​ന്ദ​സ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.