വ​ള​യ​ത്ത് സ​ർ​വക​ക്ഷി യോ​ഗം ചേ​ർ​ന്നു
Sunday, January 19, 2020 1:01 AM IST
നാ​ദാ​പു​രം: ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ വ​ള​യ​ത്ത് സ​ർ​വ്വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. വ​ള​യം, വാ​ണി​മേ​ൽ, ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, എ​ന്നി​വ​ർ വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വ​ള​യം എ​സ്ഐ ആ​ർ.​സി. ബി​ജു അ​ധ്യ​ക്ഷ​നാ​യി. വ​ള​യം സി​ഐ എ.​വി. ജോ​ൺ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.
പൗ​ര​ത്വ ദേ​ദ​ഗ​തി നി​യ​മ​ത്തി​നെ എ​തി​ർ​ത്തും അ​നു​കൂ​ലി​ച്ചും രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് സ​ർ​വ്വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​ത്. മാ​ത്ര​മ​ല്ല നേ​ര​ത്തെ മേ​ഖ​ല​യി​ൽ യു​വാ​ക്ക​ൾ ത​മ്മി​ൽ ഉ​ണ്ടാ​കു​ന്ന ചെ​റി​യ അ​സ്വാ​ര​സ്യം പോ​ലും വ​ലി​യ രാ​ഷ്ട്രീ​യ സം​ഘ​ട്ട​ന​ങ്ങാ​യി മാ​റു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

അ​ടു​ത്തി​ടെ വ​ള​യം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വാ​ണി​മേ​ലി​ൽ ഏ​താ​നും അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.​ചെ​ക്യാ​ട് ഉ​മ്മ​ത്തൂ​രി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്റെ പേ​രി​ൽ സം​ഘ​ർ​ഷം വ​രെ ഉ​ണ്ടാ​യി​രു​ന്നു. യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കാ​തി​രി​ക്കാ​ൻ നേ​ത​ക്കാ​ൾ പ​ക്വ​ത​യോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യ​ണം. പ​രി​പാ​ടി​ക​ളു​ടെ നേ​തൃ​ത്വം അ​ണി​ക​ൾ​ക്ക് വി​ട്ട് കൊ​ടു​ക്കാ​തെ നേ​താ​ക്ക​ൾ ത​ന്നെ ഏ​റ്റ​ടു​ക്ക​ണം. പോ​ലീ​സി​ന്‍റെ രാ​ത്രി കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ലും അ​ട​ച്ചി​ട്ട ക​ട​ത്തി​ണ്ണ​ക​ളി​ലും മ​റ്റും ത​മ്പ​ടി​ക്കു​ന്ന യു​വാ​ക്ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​ദ്യം ക​ഞ്ചാ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ​ക്കാ​യി പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്കും. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ക്കാ​നും ധാ​ര​ണ​യാ​യി.