ന​വ​നി​ർ​മാ​ൺ ക്യാ​മ്പ്
Monday, January 20, 2020 12:28 AM IST
തി​രു​വ​മ്പാ​ടി: ന​വ​നി​ർ​മാ​ൺ ക്യാ​മ്പി​ന് തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ അ​ദ്ധ്യ​ക്ഷ​ത വഹിച്ചു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബോ​സ് ജേ​ക്ക​ബ്, വി.​ഡി. സേ​വ്യ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി​പി​ൻ എം. ​സെ​ബാ​സ്റ്റ്യ​ൻ, പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ കെ.​എം. സ​ണ്ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് തോ​മ​സ്, ത്രേ​സ്യാ​മ്മ തോ​മ​സ്, പി. ​അ​ബ്ദു​ൽ നാ​സ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ടി. ഫി​ലി​പ്പ്, ഷീ​ൻ പി ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദേ​ശീ​യോ​ദ്ഗ്ര​ഥ​നം മു​ഖ്യ വി​ഷ​യ​മാ​ക്കി ആ​രം​ഭി​ച്ച ക്യാ​മ്പി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​വി​ധ സം​സ്ഥാ​ന വേ​ഷ​വി​താ​ന​ങ്ങ​ൾ ധ​രി​ച്ചു​ള്ള ദേ​ശീ​യോ​ദ്ഗ്ര​ഥ​ന റാ​ലി, നൃ​ത്ത നൃ​ത്ത​ങ്ങ​ൾ, പാ​ച​ക മ​ത്സ​രം എ​ന്നി​വ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി 500 ല​ധി​കം സ്കൗ​ട്ട് ആ​ന്‍റ് ഗൈ​ഡ്സ് കേ​ഡ​റ്റു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.