മി​ക​ച്ച സാ​മൂ​ഹി​ക സേ​വ​ന​ത്തി​നു​ള്ള നീ​തി ആ​യോ​ഗ് അ​വാ​ര്‍​ഡ് സു​നി​ത​ക്ക്
Monday, January 20, 2020 12:31 AM IST
പേ​രാ​മ്പ്ര: നീ​തി ആയാോ​ഗ് സോ​ഷ്യ​ല്‍ റി​സ​ര്‍​ച്ച് സൊ​സൈ​റ്റി​യു​ടെ മി​ക​ച്ച സാ​മൂ​ഹി​ക സേ​വ​ന​ത്തി​നു​ള്ള അ​വാ​ര്‍​ഡ് (അ​പ്ര​സീ​സി​യേ​ഷ​ന്‍ 2020) പേ​രാ​മ്പ്ര കൈ​ര​ളി വൊ​ക്കേ​ഷ​ണ​ല്‍ ട്ര​യി​നിം​ഗ് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഐ. ​സു​നി​ത​ക്ക്. തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ളി സം​സ്‌​കൃ​തി ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.
തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി ​ആ​പ്ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പ്രാ​ഫ. എം. ​അ​ബ്ദു​ഹ​റ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സാ​ഗി സം​സ്ഥാ​ന നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍ അ​ഹ​മ്മ​ദ്, സോ​ഷ്യ​ല്‍ റി​സ​ര്‍​ച്ച് സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​നി​സാം റ​ഹ്മാ​ന്‍, ഡോ. ​ഷാ​ഫി​ദ് ചോ​ല​യി​ല്‍, ര​വി മോ​ഹ​ന്‍, ന​സീം ഹാ​ഷ്മി, ടി. ​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സോ​ഷ്യ​ല്‍ സ​ര്‍​വ്വീ​സ് സ്‌​കീം (എ​സ്എ​സ്എ​സ്) കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​റാ​ണ് ഐ. ​സു​നി​ത.