കൂരാ​ച്ചു​ണ്ടിലെ പ്ലാ​സ്റ്റി​ക് ഷ്റെ​ഡിം​ഗ് യൂ​ണി​റ്റ്: ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കും
Monday, January 20, 2020 12:31 AM IST
കൂ​രാ​ച്ചു​ണ്ട്: ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ കൈ​ത​ക്കൊ​ല്ലി​യി​ലു​ള്ള വ്യ​വ​സാ​യ എ​സ്‌​റ്റേ​റ്റ് ഭൂ​മി​യി​ൽ ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്കാ​ൻ പോ​കു​ന്ന പ്ലാ​സ്റ്റി​ക് ഷ്റെ​ഡിം​ഗ് യൂ​ണി​റ്റി​നെ​തി​രേ ആ​ക്ഷ​ൻ​ക​മ്മ​റ്റി ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കുമെന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ഷ്റെ​ഡിം​ഗ് യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​ർ കൂ​രാ​ച്ചു​ണ്ടി​ൽ യോ​ഗം വി​ളി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക്ഷേ​ധ​വു​മാ​യി നൂ​റി​ലേ​റെ പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​ത്.സ​മീ​പ​ത്താ​യു​ള്ള പൊ​റാ​ളി, കൈ​ത​ക്കൊ​ല്ലി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ഇ​രു​നൂ​റി​ലേ​റെ​വ​രു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളെ​യും സ​മീ​പ​ത്തെ പു​ഴ​യേ​യും ബാ​ധി​ക്കു​ന്ന​തി​നാ​ൽ യൂ​ണി​റ്റി​ന്‍റെ നി​ർ​മ്മാ​ണം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ന്ന​ലെ പ്ര​തി​ക്ഷേ​ധ റാ​ലി ന​ട​ത്തി.
ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് ജോ​യി നെ​ഴു​കും​കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി നാ​സ​ർ പാ​ല​യ്ക്ക​ൽ, സു​നി​ൽ ക​ദ​ളി​പ​റ​മ്പി​ൽ, ച​ന്ദ്ര​ൻ ക​ല്ലി​പ്പൊ​യി​ൽ, ബി​നു പി​ണ​ക്കാ​ട്ട്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.