ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി ന​ട​ത്തി
Monday, January 20, 2020 12:31 AM IST
താ​മ​ര​ശേ​രി: സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ഴു​പ്പൂ​രി​ല്‍ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി ന​ട​ത്തി. അ​മ്പ​ല​മു​ക്കി​ല്‍ നി​ന്നാ​രം​ഭി​ച്ച റാ​ലി പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ സം​ഗ​മ​ത്തോ​ടെ കു​ടു​ക്കി​ലു​മ്മാ​ര​ത്ത് സ​മാ​പി​ച്ചു. വെ​ഴു​പ്പൂ​ര്‍ മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള നൂ​റു ക​ണ​ക്കി​നാ​ളു​ക​ള്‍ റാ​ലി​യി​ല്‍ അ​ണി​നി​ര​ന്നു.
ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സം​ഗ​മ​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​വി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നോ​യ് അ​ഗ​സ്റ്റി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം റ​സീ​ന സി​യാ​ലി ഭ​ര​ണ ഘ​ട​ന ആ​മു​ഖം വാ​യി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ആ​ന​ന്ദ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ പി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ട്ര​ഷ​റ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍ പു​ല്ല​ങ്ങോ​ട്, എ.​കെ. അ​ബ്ബാ​സ്, പി.​കെ. ഉ​സൈ​ന്‍​കു​ട്ടി ഹാ​ജി, വി.​പി. അ​ഹ​മ്മ​ദ് കു​ട്ടി, കു​ടു​ക്കി​ല്‍ ബാ​ബു, എ.​കെ. അ​സീ​സ്, ഹു​സ്സ​യി​ന്‍ കു​ട്ടി കു​ടു​ക്കി​ല്‍, വി.​പി. ബാ​ബു, അ​നി​ല്‍​കു​മാ​ര്‍, കെ.​എം. ഇ​ബ്രാ​ഹിം, ചെ​റ്റ​ക്ക​ന്‍ മു​ഹ​മ്മ​ദ്, അ​രീ​ക്ക​ന്‍ മൂ​സ ഹാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റാ​ലി​ക്ക് പി.​പി. ആ​ലി, ബാ​ല​കൃ​ഷ്ണ​ന്‍, മൂ​സ കു​ടു​ക്കി​ല്‍, സു​ബൈ​ര്‍ വെ​ഴു​പ്പൂ​ര്‍, എ.​പി. മു​ഹ​മ്മ​ദ്, കെ.​ജാ​ഫ​ര്‍, കെ. ​അ​ഷ്‌​റ​ഫ്, സ​മ​റു​ദ്ധീ​ന്‍, വി.​പി. മാ​ജി​ദ്, കെ.​പി. മൂ​സ​ക്കു​ട്ടി, കെ.​പി. ഷം​സു​ദ്ധീ​ന്‍, നേ​തൃ​ത്വം ന​ല്‍​കി.