പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ വി​ക​സ​ന കാ​മ്പ​യി​ന്‍
Monday, January 20, 2020 12:32 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ 2020-21 വ​ര്‍​ഷ​ത്തെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​പെ​ഷല്‍ കാ​മ്പ​യി​ന്‍ ന​ട​ത്തി. കു​ടും​ബ​ശ്രീ​യു​ടെ 100 ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ പ​റ​ശേ​രി, ക​രി​മ്പി​ലോ​ട്, ആ​ച്ചി, അ​യ്യി​ല്‍, പൂ​ലോ​ട്, നാ​ക്കി​ലം​പാ​ട്, പ​യോ​ണ എ​ന്നീ ഏ​ഴ് കോ​ള​നി​ക​ളി​ല്‍ കാ​മ്പ​യി​ന്‍ ന​ട​ത്തി​യ​ത്. കോ​ള​നി​ക​ളി​ലെ നി​ല​വി​ലു​ള്ള അ​വ​സ്ഥ വി​വി​ധ ക​ള​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും തു​ട​ര്‍​ന്ന് ച​ര്‍​ച്ച​ക​ളി​ലൂ​ടെ കോ​ള​നി​യി​ലെ അ​ടി​സ്ഥാ​ന, സാ​മൂ​ഹ്യ പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്തു നി​ര്‍​ദ്ദി​ഷ്ട ഫോ​ര്‍​മാ​റ്റി​ല്‍ ത​യ്യാ​റാ​ക്കി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും കു​ടും​ബ​ശ്രീ മി​ഷ​നി​ലും സ​മ​ര്‍​പ്പി​ക്കും. വീ​ട്, വൈ​ദ്യു​തി, സാം​സ്‌​കാ​രി​ക നി​ല​യം, അങ്കണ​വാ​ടി, ഡി​സ്‌​പെ​ന്‍​സ​റി, ക​ളി​സ്ഥ​ലം, കോ​ള​നി​ക​ളി​ല്‍ സം​ര​ക്ഷ​ണ മ​തി​ല്‍, പൊ​തു ശ്മ​ശാ​നം കു​ടി​വെ​ള്ളം, എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കോ​ള​നി നി​വാ​സി​ക​ള്‍ വി​ക​സ​ന കാ​മ്പ​യി​നി​ല്‍ ആ​വ​ശ്യ​പെ​ട്ട​ത്. കാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സീ​ന ച​ന്ദ്ര​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി, അ​നി​മേ​റ്റ​ര്‍ വി​നീ​ത ശ​ശി​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.