വാ​സു​ദേ​വ​ൻ പേ​രാ​മ്പ്ര മി​ക​വു തെ​ളി​യി​ച്ചു
Tuesday, January 21, 2020 12:18 AM IST
പേ​രാ​മ്പ്ര: ഡ​ല്‍​ഹി ചെ​സ് അ​സോ​സി​യേ​ന്‍ സം​ഘ​ടി​പ്പി​ച്ച 18-ാം മ​ത് ഡ​ല്‍​ഹി ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ഓ​പ്പ​ണ്‍ ഗ്രാ​ൻഡ് മാ​സ്റ്റ​ര്‍ ചെ​സ് ടൂ​ര്‍​ണ്ണ​മെ​ന്‍റി​ല്‍ പേ​രാ​മ്പ്ര സ്വ​ദേ​ശി വാ​സു​ദേ​വ​ന് 25-ാം സ്ഥാ​നം. ഒ​ന്പ​ത് മു​ത​ല്‍ 16 വ​രെ ന​ട​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം റേ​റ്റ​ഡ് താ​ര​ങ്ങ​ള്‍ പങ്കെടുത്തു.
ടൂ​ര്‍​ണ്ണ​മെ​ന്‍റി​ല്‍ 10/8 പോ​യി​ന്‍റ് നേ​ടി​യാ​ണ് വാ​സു​ദേ​വ​ന്‍ പേ​രാ​മ്പ്ര മെ​യി​ന്‍ പ്ര​യി​സില്‍ 25-ാം സ്ഥാ​ന​വും കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള താ​ര​ങ്ങ​ളി​ല്‍ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യ​ത്. നാ​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും 25000 രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ദേ​ശീ​യ ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. വാ​സു​ദേ​വ​ന്‍ ഫി​ഡേ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റേ​റ്റിം​ഗ് താ​ര​വും പേ​രാ​മ്പ്ര ചെ​സ്സ് പ​രി​ശീ​ല​ക​നാ​യ വാ​സു​ദേ​വ​ന്‍ നൊ​ച്ചാ​ട് ചേ​നോ​ളി സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ ഇ​ന്ദി​ര. മ​ക്ക​ള്‍ അ​ര്‍​ജ്ജു​ന്‍, അ​ഭി​ന്‍​ദേ​വ്. അ​ര്‍​ജ്ജു​ന്‍ തു​ട​ര്‍​ച്ച​യാ​യി നാ​ല് ത​വ​ണ ദേ​ശീ​യ സ്‌​കൂ​ള്‍ ചെ​സ്സ് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.