ദേ​ശീ​യ സാം​സ്കാ​രി​ക സാ​ഹി​ത്യ ഉ​ത്സവ​ത്തി​ന് തു​ട​ക്കമായി
Tuesday, January 21, 2020 12:20 AM IST
കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ൽ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ഋ​തം 2020' ദേ​ശീ​യ​ത​ല സാം​സ്കാ​രി​ക സാ​ഹി​ത്യോ​ത്സ​വം സാ​ഹി​ത്യ​ക്കാ​ര​ൻ സു​ഭാ​ഷ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 28 വ​രെ നീ​ണ്ട് നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത സാ​ഹി​ത്യ​ക്കാ​ര​ൻ​മാ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ക​ലാ​രൂ​പ​ങ്ങ​ളാ​യ കൂ​ടി​യാ​ട്ടം, ക​ഥ​ക​ളി, ചാ​ക്യാ​ർ​കൂ​ത്ത്, മ​ണി​പ്പൂ​രി നൃ​ത്തം, ക​ള​രി​പ്പ​യ​റ്റ് എ​ന്നി​വ അ​വ​ത​രി​പ്പി​ക്കും. മി​ക​ച്ച മ​ല​യാ​ള വി​ഭാ​ഗ​ത്തെ ക​ണ്ടെത്തു​ന്ന​തി​നാ​യി റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം, പു​സ്ത​ക ജ്ഞാ​ന പ​രി​ശോ​ധ​ന, ത​ത്സ​മ​യ ക​ഥ​യെ​ഴു​ത്ത് മാ​ഗ​സി​ൻ മ​ത്സരം, സാ​ഹി​ത്യ പ്ര​ശ്നോ​ത്തി​രി, പ​ദ്യ​പ​രാ​യ​ണം, പ്ര​സം​ഗം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.
വി​ജ​യി​ക​ൾ​ക്ക് ഫാ.ജോ​സ​ഫ് പൈ​ക്ക​ട മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും പ്ര​ശ്തിപ​ത്ര​വും കാ​ഷ് പ്രൈ​സും ന​ൽ​കും. ഉ​ദ്ഘാ​ട​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് യു​ജി​സി നെ​റ്റി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.
സാ​ഹി​ത്യ​ക്കാ​ര​ൻ ഡോ. ​കെ.​വി. തോ​മ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ന്‍റോ എ​ൻ​ജെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി കെ.​സി .സ​രി​ത, കോ​ള​ജ് യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​പെ​ഴ്സ​ൺ കീ​ർ​ത്തി ദാ​മോ​ദ​ര​ൻ, മ​ല​യാ​ള വി​ഭാ​ഗം അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി അ​ഭി കെ ​ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.