സി​ൽ​വ​ർ ഹി​ൽ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, January 21, 2020 12:20 AM IST
കോ​ഴി​ക്കോ​ട്: പാ​റോ​പ്പ​ടി സി​ൽ​വ​ർ ഹി​ൽ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ന്‍റെ 45-ാം വാ​ർ​ഷി​കാഘോഷംചലച്ചിത്രതാരം ജ​ഗ​ദീ​ഷ് ഉദ്ഘാടനം ചെയ്തു.
ക​ലാ​മേ​ഖ​ല​യി​ൽ ക​ഴി​വു​തെ​ളി​യി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ കു​ട്ടി​ക​ൾ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് അ​ടി​ത്ത​റ ഉ​റ​പ്പി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എം. ​ജ​യ​ച​ന്ദ്ര​ൻ വി​ശി​ഷ്ടാ​തി​ഥിയാ​യിരുന്നു.സി​എം​ഐ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​ഷൽ ഫാ.തോ​മ​സ് തെ​ക്കേ​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത വഹിച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ.ഫാ.ബി​ജു ജോ​ണ്‍ വെ​ള്ള​ക്ക​ട, ഫാ.സ​നീ​ഷ് ചു​ഴ​നാ​യി​ൽ, ഫാ.ജോ​ണ്‍ മ​ണ്ണാ​റ​ത്ത​റ,ഫാ.ജോ​ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, വി. ​സി​ദ്ധാ​ർ​ത്ഥ​ൻ, അ​ദിതി ചാ​റ്റ​ർ​ജി, പി.​കെ. ശ​ശി​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​സു​രേ​ഷ് കു​മാ​ർ, സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ണ്‍ ക​രി​സ്മ ഹാ​രി​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി​നി​മാ പി​ന്ന​ണി ഗാ​യി​ക ശ്രേ​യ​ജ​യ​ദീ​പ്, ന​വ​നീ​ത് എ​ന്നി​വ​ർ എം. ​ജ​യ​ച​ന്ദ്ര​ൻ സം​ഗീ​തം ന​ൽ​കി​യ പാ​ട്ടു​ക​ൾ പാടി.