ക്ഷാ​മ​ബ​ത്ത ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം: പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ
Tuesday, January 21, 2020 12:20 AM IST
തി​രു​വ​മ്പാ​ടി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു) കൂ​ട​ര​ഞ്ഞി യൂ​ണി​റ്റ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗം കു​ടി​ശിക​യാ​യ ര​ണ്ടു ഗ​ഡു ക്ഷാ​മ​ബ​ത്ത ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രിനോ​ടാ​വ​ശ്യ​പ്പെ​ട്ടു. കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫു​ട്ബോ​ൾ - വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ അം​ഗീ​കാ​രം നേ​ടി​യ റ​ഫ​റി​യും ദൃ​ക്സാ​ക്ഷി​വി​വ​ര​ണം ന​ട​ത്തു​ന്ന വി. ​ജോ​സ് വ​ര​കാ​പ​ള്ളി​യി​ലി​നെ ആ​ദ​രി​ച്ചു.
ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​സി. വേ​ലാ​യു​ധ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റി​ന്‍റെ സാ​ധു​ജ​ന സ​ഹാ​യ പ​ദ്ധ​തി​യാ​യ "കൈ​ത്താ​ങ്ങ്" വി​ത​ര​ണം ചെ​യ്തു. കെ.​വി. ജോ​സ​ഫ്, കെ.​ജെ. അ​ന്ന​മ്മ, എ.​ടി. ജോ​സ​ഫ്, കെ.​ജെ. എ​മ്മാ​നു​വേ​ൽ, തോ​മ​സ് മൈ​ക്കി​ൾ, പി. ​ജോ​സ​ഫ്, ഗ്രേ​സി തോ​മ​സ്, എം.​കെ. ജോ​സ​ഫ്, ടി.​ജെ. പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ജെ . എ​മ്മാ​നു​വ​ൽ ( പ്ര​സി​ഡ​ന്‍റ്), തോ​മ​സ് മൈ​ക്കി​ൾ, ഗ്രേ​സി തോ​മ​സ്, വി.​വി. മാ​ണി (വൈ​സ് പ്ര​സി​ഡ​ന്‍റ്) പി. ​ജോ​സ​ഫ് (സെ​ക്ര​ട്ട​റി), കെ.​ജെ. അ​ന്ന​മ്മ, ടി.​ജെ. പോ​ൾ, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് (ജോ. ​സെ​ക്ര​ട്ട​റി), എ​ൻ.​വി. ദി​വാ​ക​ര​ൻ ( ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.