ഏകദിന ഉ​പ​വ​ാസ സ​മ​രം ന​ട​ത്തി
Tuesday, January 21, 2020 11:59 PM IST
മു​ക്കം: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ​വു​മാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. കോ​ൺ​ഗ്ര​സ് കൊ​ടി​യ​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​രീം പ​ഴ​ങ്ക​ൽ, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൊ​ലു​കു​ന്ന​ത്ത്, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​ഹ്മ​ത്ത് പ​ര​വ​രി, റി​നീ​ഷ് കൊ​ടി​യ​ത്തൂ​ർ, ഷാ​ലു​തോ​ട്ടു​മു​ക്കം, ഇ.​ബി. ദി​നേ​ശ് പ​ന്നി​ക്കോ​ട് എ​ന്നി​വ​ർ ഉ​പ​വാ​സ​മാ​രം​ഭി​ച്ച​ത്. കൊ​യി​ലാ​ണ്ടി എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് എ​ര​ഞ്ഞി​മാ​വി​ലാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്. പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ ന​ട​ക്കു​ന്ന ഉ​പ​വാ​സ സ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ൺ കു​മാ​ർ ഉ​ദ്ഘ​ട​നം ചെ​യ്തു. സു​ബ്ര​മ​ണ്യ​ൻ മാ​ട്ടു മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലീം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി. ​ഫ​സ​ൽ ബാ​ബു, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഐ.​പി. രാ​ജേ​ഷ്, സി.​ജെ. ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.