ന​ട​പ്പാ​ത​ക​ളും സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, January 22, 2020 12:01 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​പ്പാ​യ​ക്കോ​ട് വാ​ര്‍​ഡി​ല്‍ ഈ​സ്റ്റ് കു​പ്പാ​യ​ക്കോ​ട് എ​സ്‌​സി കോ​ള​നി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മ്മി​ച്ച ന​ട​പ്പാ​ത​ക​ളു​ടെ​യും ഭ​വ​ന സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബ​ര്‍ രാ​ജേ​ഷ് ജോ​സ് നി​ര്‍​വഹി​ച്ചു. മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കു​പ്പാ​യ​ക്കോ​ട് വാ​ര്‍​ഡ് മെം​മ്പ​റു​മാ​യ അം​ബി​ക മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ ബാ​ബു ചേ​ണാ​ല്‍, സി.​വി. ജോ​ര്‍​ജ്ജ്, ദേ​വ​സ്യ ചൊ​ള്ളാ​മ​ഠം, കു​മാ​ര​ന്‍ ചെ​റു​ക​ര, ഷി​ന്‍​ജോ തൈ​ക്ക​ല്‍, സു​രേ​ഷ് ചെ​റു​ക​ര, വേ​ലാ​യു​ധ​ന്‍ പൊ​യി​ലാ​ടി, ബി​ജു അ​രീ​ത്ത​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റ് ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ഈ​സ്റ്റ് കു​പ്പാ​യ​ക്കോ​ട് കോ​ള​നി​യി​ല്‍ ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. തു​ട​ര്‍ന്ന് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ മു​ഴു​വ​ന്‍ തു​ക​യും അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഡി​വി​ഷ​ന്‍ അം​ഗം രാ​ജേ​ഷ് ജോ​സ് അ​റി​യി​ച്ചു.