മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗ് നടത്തി
Thursday, January 23, 2020 12:22 AM IST
കോ​ഴി​ക്കോ​ട്:​ സം​സ്ഥാ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ ന​ട​ത്തി​യ സി​റ്റിം​ഗി​ല്‍ നോ​ട്ടീ​സ് ന​ല്കി​യ 148 അ​പേ​ക്ഷ​ക​രി​ല്‍ നി​ന്നും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​എ​സ്ബി​ഐ​യു​ടെ കോ​ഴി​ക്കോ​ട് മെ​യി​ന്‍ ബ്രാ​ഞ്ചി​ല്‍ നി​ന്നും 18 ല​ക്ഷം വാ​യ്പ​യെ​ടു​ത്ത് വാ​ങ്ങി​യ വ​ള്ള​വും വ​ല​യും ക​ട​ല്‍​ക്ഷോ​ഭ​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ട് ക​ട​ക്കെ​ണി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഗ്രൂ​പ്പി​ന്‍റെ അ​പേ​ക്ഷ ജി​ല്ലാ ഫി​ഷ​റീ​സ് ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ന്ന മു​റ​ക്ക് അ​ടു​ത്ത സി​റ്റിം​ഗി​ല്‍ പ​രി​ഗ​ണി​ക്കു​വാ​ന്‍ ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ച്ചു.
കാ​ര​ന്നൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്നും വാ​യ്പ എ​ടു​ത്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് 84,768 രൂ​പ ക​ടാ​ശ്വാ​സ​മാ​യി അ​നു​വ​ദി​ക്കാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്തു. മ​ട​പ്പ​ള്ളി-​അ​ഴി​യൂ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ നി​ന്നും എ​ടു​ത്ത 14 വാ​യ്പ​ക​ളി​ലാ​യി 5,08,000 രൂ​പ കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​യ്പ​യാ​യി ക​ണ്ട് തീ​ര്‍​പ്പാ​ക്കാ​നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു. ബേ​പ്പൂ​ര്‍-​ചാ​ലി​യം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ നി​ന്നും 13 അ​പേ​ക്ഷ​ക​ളി​ലാ​യി 3,63,945 രൂ​പ​യും വ​ട​ക​ര-​മു​ട്ടു​ങ്ങ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ നി​ന്നും നാ​ല് വാ​യ്പ​ക​ളി​ലാ​യി 6,11,000 രൂ​പ​യും മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ ഓ​ഫീ​സി​ല്‍ നി​ന്നും അ​ഞ്ച് വാ​യ്പ​ക​ളി​ലാ​യി 1,70,552 രൂ​പ​യും കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യി കാ​ണു​ന്ന​തി​നാ​ല്‍ നി​യ​മ പ്ര​കാ​രം വാ​യ്പ​ക്കാ​ര്‍​ക്ക് ബാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്നു. കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​യ്പ​യാ​യി ക​ണ്ട് ക​ട​ക്ക​ണ​ക്ക് തീ​ര്‍​പ്പാ​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മു​ണ്ടെ​ങ്കി​ല്‍ ബോ​ധി​പ്പി​ക്കാ​ന്‍ സം​ഘ​ത്തി​നോ​ട് നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ന് ഹാ​ജ​രാ​യ സം​ഘം പ്ര​തി​നി​ധി കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ല്‍ 15 ദി​വ​സ​ത്തി​ന​കം രേ​ഖാ​മൂ​ലം കാ​ര​ണം ബോ​ധി​പ്പി​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു.
മ​ട​പ്പ​ള്ളി-​അ​ഴി​യൂ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം, പു​തി​യ​ങ്ങാ​ടി-​എ​ല​ത്തൂ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം, ക​പ്പ​ക്ക​ട​വ്-​തു​വ്വ​പ്പാ​റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം, വെ​ള്ള​യി​ല്‍-​കാ​മ്പു​റം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം, വ​ട​ക​ര-​മു​ട്ടു​ങ്ങ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം, കൊ​ല്ലം-​മൂ​ടാ​ടി-​ഇ​രി​ങ്ങ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം, അ​ഴി​യൂ​ര്‍-​ചോ​മ്പാ​ല മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം, ഇ​രി​ങ്ങ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത 40 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​യ്പ​ക​ള്‍ കാ​ല​ഹ​ര​ണ നി​യ​മ പ്ര​കാ​രം തീ​ര്‍​പ്പാ​ക്കു​വാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മു​ണ്ടെ​ങ്കി​ല്‍ ബോ​ധി​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വാ​യി​രു​ന്നെ​ങ്കി​ലും കാ​ര​ണം ബോ​ധി​പ്പി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ല്‍ 15 ദി​വ​സം അ​നു​വ​ദി​ച്ച് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വാ​യി. തൃ​പ്തി​ക​ര​മാ​യ വി​ശ​ദീ​ക​ര​ണം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കു​ന്ന​താ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ 2008ലെ ​വാ​യ്പ​ക​ളി​ല്‍ ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വെ​ടു​പ്പും പു​തി​യ​താ​യി ല​ഭി​ച്ച പ​രാ​തി​ക​ളും അ​ടു​ത്ത സി​റ്റി​ങി​ല്‍ പ​രി​ഗ​ണി​ക്കും.
ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ കൂ​ട്ടാ​യി ബ​ഷീ​ര്‍ , കെ.​എ. ല​ത്തീ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സ​ഹ​ക​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ ശ​ര​ണ്യ എം, ​കെ. മി​നി ചെ​റി​യാ​ന്‍ എ​ന്നി​വ​രും വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും ദേ​ശ​സാ​ല്‍​ക്യ​ത ബാ​ങ്കു​ക​ളു​ടെ​യും മാ​നേ​ജ​ര്‍​മാ​ര്‍ പ​രാ​തി സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​ക​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി നി​രീ​ക്ഷ​ക​രാ​യ നി​രീ​ക്ഷ​ക​രാ​യ കെ.​വി. ഖാ​ലി​ദ് , ഉ​ദ​യ​ഘോ​ഷ്, പി. ​അ​ശോ​ക​ന്‍ , കി​ണ​റ്റി​ന്‍​ക​ര രാ​ജ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.