ചെ​ന്നി​ത്ത​ല​യു​ടെ സ​ന്ദ​ര്‍​ശ​നം: മു​ല്ല​പ്പ​ള്ളി മ​റു​പ​ടി പ​റ​യ​ണമെന്ന് വി.​കെ. സ​ജീ​വ​ന്‍
Thursday, January 23, 2020 12:23 AM IST
കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ല​ന്‍റെ​യും താ​ഹ​യു​ടെ​യും വീ​ടു​ക​ള്‍ മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി കൂ​ടി​യാ​യ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ര്‍​ശി​ച്ച​തി​നെ​ക്കു​റി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ജീ​വ​ന്‍. ചു​മ​ത​ല​യേ​റ്റ​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ​പി​സി​സി​യു​ടെ ഔ​ദ്യോ​ഗി​ക നി​ല​പാ​ടാ​ണോ ഇ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.
ഗു​രു​ത​ര​മാ​യ​തും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​യ ന​ട​പ​ടി​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ​ത്. പ്ര​തി​ക​ള്‍​ക്ക് ആ​ദ്യം പി​ന്തു​ണ ന​ല്‍​കി​യ സി​പി​എം നേ​താ​ക്ക​ള്‍ കേ​സി​ന്‍റെ ഗൗ​ര​വം മ​ന​സ്സി​ലാ​ക്കി​യാ​ണ് കേ​സി​ല്‍ നി​ന്ന് പി​ന്മാ​റി​യ​തെ​ന്ന് വേ​ണം ക​രു​താ​ന്‍ .
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷ​യ​ത്തെ വ​ര്‍​ഗീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് നോ​ക്കു​ന്ന​ത്. മാ​വോ​യി​സ്റ്റു​ക​ളോ​ടു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട് ഇ​തു​ത​ന്നെ​യാ​ണോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥാ​ന​മൊ​ഴി​ഞ്ഞ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്ടി.​പി. ജ​യ​ച​ന്ദ്ര​നും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.