ഭ​ക്ഷ്യ വി​ഷബാ​ധ​: ആ​രോ​പ​ണം കെ​ട്ടി​ച്ച​മ​ച്ച​തെ​ന്ന്
Friday, January 24, 2020 12:19 AM IST
പേ​രാ​മ്പ്ര: ഭ​ക്ഷ്യ നി​ർ​മാ​ണ യൂ​ണി​റ്റാ​യ കൈ​ലാ​സ് ഫു​ഡ്സി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ഉ​ട​മ​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​ടി​യ​ൻ ചാ​ലി​ൽ പ​ണം പ​യ​റ്റി​നു പോ​യ​വ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത് ഈ ​സ്ഥാ​പ​ന​ത്തി​ൽ നി​ന്നും കൊ​ണ്ടു​പോ​യ ച​പ്പാ​ത്തി ക​ഴി​ച്ചി​ട്ടാ​ണെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. എ​ന്നാ​ൽ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ച​പ്പാ​ത്തി ഭ​ക്ഷ്യ വി​ഷ ബാ​ധ​യു​ണ്ടാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു. അ​ന്ന് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 12000 ച​പ്പാ​ത്തി വി​ൽ​പ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. മ​റ്റെ​വി​ടെ നി​ന്നും ഒ​രു സം​ഭ​വ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മു​ടി​യ​ൻ ചാ​ലി​ൽ ത​ന്നെ 20 തോ​ളം ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് വി​ഷ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്നോ പോ​ലീ​സി​ല്‍ നി​ന്നോ സ്ഥാ​പ​ന​ത്തി​നെ​തി​രെ ഒ​രു ന​ട​പ​ടി​യും സ്ഥാ​പ​ന​ത്തി​നെ​തി​രെ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ചി​ല ആ​ളു​ക​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും സ്ഥാ​പ​ന​ത്തി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും സ​മ​രം ന​ട​ത്തു​ക​യും ചെ​യ്ത​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് യൂ​ണി​റ്റു​ക​ൾ അ​ട​ച്ചു പൂ​ട്ടേ​ണ്ടി വ​ന്നു. 40 പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു. ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങി 30,000 രൂ​പ ന​ൽ​കേ​ണ്ടി വ​ന്ന​താ​യും ഉ​ട​മ​ക​ളാ​യ സി. ​എം. ഷി​ബു, കെ.​സി. അ​ഭി​ലാ​ഷ്, സി. ​വി. സ​ത്യ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.