നൈ​തി​കം - ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ ദി​നം മ​ന്ത്രി ടി.പി രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും
Sunday, January 26, 2020 12:42 AM IST
കോ​ഴി​ക്കോ​ട്: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ ദി​നം ഇ​ന്ന് രാ​വി​ലെ 10 ന് മ​ന്ത്രി ടി .പി.രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ. ​പ്ര​ദീ​പ് കു​മാ​ര്‍ എം ​എ​ല്‍ എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കാ​ര​പ്പ​റ​മ്പ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ 'ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന' എ​ന്ന വി​ഷ​യ​ത്തി​ല്‍ പി.​എം.ആ​തി​ര പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ​ഗ്ര ശി​ക്ഷാ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ ​കെ അ​ബ്ദു​ള്‍ ഹ​ക്കീം പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. നൈ​തി​കം' എ​ന്ന പേ​രി​ല്‍ ഒ​രു വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ത്തി വ​രു​ന്ന ഭ​ര​ണ ഘ​ട​നാ പാ​ഠ​ത്തി​ന്‍റെയും മാ​തൃ​കാ ഭ​ര​ണ​ഘ​ട​നാ നി​ര്‍​മ്മാ​ണ​ത്തി​ന്‍റെയും തു​ട​ര്‍​ച്ച​യാ​യാ​ണ് റി​പ്പ​ബ്ലി​ക് ദി​നം ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു തീ​രു​മാ​നി​ച്ച​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ച് പ്ര​തി​ജ്ഞ എ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക സ്‌​കൂ​ള്‍ അ​സം​ബ്ലി​യും സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ത്തി​രു​ന്നു. കോ​ര്‍​പ്പ​റേ​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍ എം. ​രാ​ധാ​കൃ​ഷ്ണ​ന്‍, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​പി. മി​നി, ആ​ര്‍​ഡി​ഡി ഗോ​കു​ല​കൃ​ഷ്ണ​ന്‍, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​വി. പ​ത്മ​നാ​ഭ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എ ​ര​മ പ​താ​ക ഉ​യ​ര്‍​ത്തും. ഘോ​ഷ​യാ​ത്ര, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​കും. സ്‌​കൂ​ള്‍ ഭ​ര​ണ​ഘ​ട​നാ നി​ര്‍​മാ​ണ​ത്തി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ സി​എം​സി ബോ​യ്സ് എ​ച്ച്എ​സ്എ​സ് എ​ല​ത്തൂ​ര്‍, ജി​എം​യു​പി സ്‌​കൂ​ള്‍ പൂ​നൂ​ര്‍, ഇ​എം​എ​സ് എ​ച്ച് സ്എ​സ് പെ​രു​മ​ണ്ണ എ​ന്നി​വ​ര്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ മ​ന്ത്രി വി​ത​ര​ണം ചെ​യ്യും.