റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം ഇ​ന്ന് ബീ​ച്ചി​ല്‍; മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തും
Sunday, January 26, 2020 12:42 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ​ത​ല റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും സെ​റി​മോ​ണി​യ​ല്‍ പ​രേ​ഡും ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് കോ​ഴി​ക്കോ​ട് ബീ​ച്ച് റോ​ഡി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​നു സ​മീ​പം ന​ട​ക്കും. മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തു​ക​യും പ​രേ​ഡി​ന് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്യും. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളും സാം​സ്‌​കാ​രി​ക നാ​യ​ക​രും പ​ങ്കെ​ടു​ക്കും. പ​രേ​ഡി​നു ശേ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.