പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​നു​ഷ്യ​ക്കോ​ട്ട തീ​ര്‍​ത്ത് മ​ഹാ​ശൃം​ഖ​ല
Tuesday, January 28, 2020 12:15 AM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ന​ട​ന്ന മ​നു​ഷ്യ​മ​ഹാ ശൃം​ഖ​ല പു​തി​യ ച​രി​ത്ര​മാ​യി. ജി​ല്ല​യി​ല്‍ പൂ​ഴി​ത്ത​ല മു​ത​ല്‍ ഐ​ക്ക​ര​പ്പ​ടി വ​രെ 83 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​ര്‍​ത്ത ശൃം​ഖ​ല​യി​ല്‍ ഏ​ഴ​ര ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ് അ​ണി​നി​ര​ന്ന​ത്. ജാ​തി-​മ​ത-​രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ സ്ത്രീ ​പു​രു​ഷ​ന്‍​മാ​ര്‍ കു​ടും​ബ​സ​മേ​തം മ​ഹാ​ശൃം​ഖ​ല​യി​ല്‍ എ​ത്തി​ച്ചേ​ർന്നു.
മ​ത സാ​മു​ദാ​യി​ക നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ശൃം​ഖ​ല​യി​ല്‍ ക​ണ്ണി​ചേ​ര്‍​ന്നു. ഒ​റ്റ​ക്കെ​ട്ടാ​യി അ​വ​രെ​ല്ലാം ശൃം​ഖ​ല​യി​ല്‍ അ​ണി നി​ര​ന്ന് പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. 3.30 ന് ​ത​ന്നെ ജനങ്ങൾ‍ ദേ​ശീ​യ പാ​ത​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് അ​ണി​ചേ​ര്‍​ന്നു. കൃ​ത്യം നാ​ലു മ​ണി​ക്ക് മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല തീ​ര്‍​ത്തു. നാ​ലു മ​ണി​ക്ക് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു. തു​ട​ര്‍​ന്ന് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പൊ​തു​യോ​ഗ​വും നട‍​ന്നു. തി​ര​ക്ക് കാ​ര​ണം പ​ല​യി​ട​ത്തും ര​ണ്ടും മൂ​ന്നും വ​രി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ മു​ത​ല​ക്കു​ള​ത്ത് പ്ര​സ് ക്ല​ബ് പ​രി​സ​ര​ത്താ​ണ് പൊ​തു​യോ​ഗം ന​ട​ന്ന​ത്. പ്ര​ധാ​ന​പ്പെ​ട്ട നേ​താ​ക്ക​ളും മ​ത-​സാ​മു​ദാ​യി​ക നേ​താ​ക്ക​ളും ക​ലാ​കാ​ര​ന്‍​മാ​രു​മെ​ല്ലാം ഇ​വി​ടെ​യാ​ണ് പ്ര​തി​ജ്ഞ​യെ​ടു​ത്ത​ത്. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ന്ത്രി എ. ​കെ. ശ​ശീ​ന്ദ്ര​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു. ച​രി​ത്ര​കാ​ര​ന്‍ എം.​ജി.​എ​സ്. നാ​രാ​യ​ണ​ന്‍, എ.​പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ല്‍​എ, പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി എം​എ​ല്‍​എ, മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, തു​ട​ങ്ങിയവര്‍ പ​ങ്കെ​ടു​ത്തു.