ഐ.​വി.​ബാ​ബു​വി​നെ അ​നു​സ്മ​രി​ച്ചു
Tuesday, January 28, 2020 12:15 AM IST
കോ​ഴി​ക്കോ​ട്: എ​ല്ലാ സ​മ​യ​ത്തും ശ​രി​യാ​യ നി​ല​പാ​ടെ​ടു​ത്ത വ്യ​ക്തി​യാ​ണ് ഐ.​വി ബാ​ബു​വെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വെ​ങ്കി​ടേ​ഷ് രാ​മ​കൃ​ഷ്ണ​ൻ. മാ​ധ്യ​മ​പ​ഠ​ന​ത്തി​നാ​യി വ​ട​ക​ര​യി​ൽ ദേ​ശീ​യ നി​ല​വാ​ര​മു​ള്ള കോ​ള​ജ് എ​ന്ന സ്വ​പ്നം ബാ​ക്കി​വ​ച്ചാ​ണ് ഐ.​വി.​ബാ​ബു​മ​ട​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.പി.കേശവമോനോൻഹാളിൽ ഐ.​വി.​ബാ​ബു അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ.​പി.​രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​ല​പാ​ടി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്തു​ള്ള ക​രി​യ​ർ വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച വ്യ​ക്തി​യാ​ണ് ഐ.​വി.​ബാ​ബു​വെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ ജോ​സ​ഫ് സി.​മാ​ത്യു അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡോ.​ആ​സാ​ദ് , വി.​എ​സ്.​അ​നി​ൽ​കു​മാ​ർ, സി​ദ്ധാ​ർ​ഥ​ൻ പ​രു​ത്തി​ക്കാ​ട്, എ​ൻ.​പി. ചെ​ക്കു​ട്ടി, വി.​ആ​ർ.​സു​ധീ​ഷ്, ര​വി പാ​ലൂ​ർ, എം.​ഫി​റോ​സ് ഖാ​ൻ, കെ.​എ.​ഷാ​ജി, കെ.​പി.​ഉ​മേ​ഷ് ബാ​ബു, ആ​ർ.​വി.​എം ദി​വാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.