വാ​ണി​മേ​ലി​ൽ 25 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി
Tuesday, January 28, 2020 12:16 AM IST
നാ​ദാ​പു​രം: വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ആ​ളു​ക​ൾ​ക്ക് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പും പ​ഞ്ചാ​യ​ത്തും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​പ്പെ​ടു​ത്തു​ക​യും ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.
ഡി​സം​ബ​ർ ആ​ദ്യ ആ​ഴ്ച​യി​ൽ പ​നി​ ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ൽ ഫോ​ഗിം​ഗ് ,ഉ​റ​വി​ട​ന​ശീ​ക​ര​ണം, ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ ഊ​ർ​ജ്ജി​ത​പ്പെ​ടു​ത്തി. മ​റ്റു വാ​ർ​ഡു​ക​ളി​ലേ​യ്ക്കു​ള്ള വ്യാ​പ​നം ത​ട​യാ​ൻ ജി​ല്ലാ അ​ഡീ​ഷ​ണൽ ഡി​എം​ഒ ഡോ ​ആ​ശാ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ണി​മേ​ൽ സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​പ്പെ​ടു​ത്താ​ൻ നി​ർ​ദ്ദേ​ശം ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.
ജി​ല്ലാ വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​ണി​റ്റി​ൽ നി​ന്നും വി​ദ​ഗ്ദ​രുടെ സംഘം പ​നി ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു ഡെ​ങ്കി​പ്പ​നി​ക്ക് കാ​ര​ണ​മാ​യ ഈ​ഡി​സ് കൊ​തു​കു​ക​ൾ വീ​ടു​ക​ളി​ലെ ഫ്രി​ഡ്ജി​നു പു​റ​കി​ലു​ള്ള ട്രേ​യി​ൽ പെ​റ്റു​പെ​രു​കു​ന്ന​താ​യി ക​ണ്ടെ​ത്തി. കൂ​ടാ​തെ പാ​ത്ര​ങ്ങ​ളി​ൽ ശേ​ഖ​രി​ച്ചു വ​ച്ചി​ട്ടു​ള്ള വെ​ള്ള​ത്തി​ലും, ചെ​ടി​ച്ച​ട്ടി​യി​ലും മ​റ്റും കൊ​തു​ക് മു​ട്ട​യി​ട്ട് വ​ള​രു​ന്ന​താ​യി കണ്ടെത്തി.
രോ​ഗം പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​ന് വേ​ണ്ട ക​ർ​മ്മ പ​രി​പാ​ടി ത​യ്യാ​റാ​ക്കി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​ക​യും അ​ടി​യ​ന്തര സ​ർ​വക​ക്ഷി യോ​ഗം ചേ​രു​ക​യും ഉ​ണ്ടാ​യി.
​പ്ര​സി​ഡന്‍റ് ഒ.​സി ജ​യ​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വാ​ർ​ഡ്മെംബ​ർ​മാ​ർ രാ​ഷ്ടീ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ,വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ഡ്രൈ​ഡേ ആ​ച​രി​ക്കാ​നും, വാ​ർ​ഡ് മെ​മ്പ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശ പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബ​ശ്രീ തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ ,സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, എ​ൻ​എ​സ്‌​എ​സ്, സ്കൗട്ട്, തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ട്ട സേ​ന വീ​ടു​ക​ൾ സ​ന്ദ​ർ​ശിച്ച് ശു​ചീ​ക​ര​ണം ന​ട​ത്തി​ക്കാ​നും ,വീ​ടി​നു​ള്ളി​ലെ ഫ്രി​ഡ്ജു​ക​ൾ, ചെ​ടി​ച്ച​ട്ടി​ക​ൾ ,തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​നി​ച്ചു.​കൂ​ടാ​തെ സ്കൂ​ളു​ക​ളി​ൽ അ​സം​ബ്ലി​യി​ൽ വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഡെ​ങ്കി​പ്പ​നി നി​യ​ന്ത്ര​ണ​ത്തെ കു​റി​ച്ച് ക്ലാ​സ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. 250 വീ​ടു​ക​ളി​ൽ ഉ​റ​വി​ട​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മൈ​ക്ക് പ്ര​ച​ാര​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.
പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തോ​ടൊ​പ്പം വീ​ടി​ന് ഉ​ള്ളി​ലു​ള്ള ഫ്രി​ഡ്ജ് ,ചെ​ടി​ച്ച​ട്ടി, വെ​ള്ളം പി​ടി​ച്ചു വ​ച്ചി​ട്ടു​ള്ള പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം പ​രി​ശോ​ധി​ച്ച് ശു​ചീ​ക​ര​ണം ന​ട​ത്താ​ൻ പൊ​തു ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ ​ദി​പി​ൻ രാ​ജ് ു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.